ad
Deshabhimani

വിഷാദരോ​ഗത്തെക്കുറിച്ചുള്ള പരാമർശം: നടി കൃഷ്ണപ്രഭയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

Krishna Prabha

കൃഷ്ണപ്രഭ | Image Credit: FB/Krishna Prabha

വെബ് ഡെസ്ക്

Published on Oct 15, 2025, 05:31 PM | 1 min read

തിരുവനന്തപുരം: വിഷാദരോ​ഗത്തെ നിസാരവത്കരിച്ചും രോ​ഗികളെ അപകീർത്തിപ്പെടുത്തുംവിധവും പരാമർശം നടത്തിയ നടി കൃഷ്ണപ്രഭയ്ക്കെതിരെ പരാതി. തൃശൂര്‍ കൈപ്പമംഗലം സ്വദേശി സി എസ് ധനഞ്ജയ് ആണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.


ഒരു യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണപ്രഭ വിഷാദരോ​ഗത്തെക്കുറിച്ച് "പണ്ടത്തെ വട്ട് ഇപ്പോഴത്തെ ഡിപ്രഷൻ" എന്ന് തമാശ രൂപേണ പരാമർശിച്ചത്. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ കൂടുതൽ ഒറ്റപ്പെടുത്താനും, ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനും സാധ്യതയുള്ള അശാസ്ത്രീയമായ ഈ പ്രസ്താവന, പൊതുസമൂഹത്തിൽ വലിയ സ്വാധീനമുള്ള ഒരു വ്യക്തിയുടെ ഭാഗത്തുനിന്ന് വന്നത് അതീവ ഗൗരവത്തോടെ കാണണമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.


വിവാദപരമായ പരാമർശങ്ങൾ ഉൾപ്പെട്ട വീഡിയോ ഭാഗം യൂട്യൂബിൽ നിന്ന് ഉടൻ നീക്കം ചെയ്യാൻ സർക്കാർ തലത്തിൽ ഇടപെടുക. കൃഷ്ണ പ്രഭ പൊതുജനങ്ങളോട് നിരുപാധികം ക്ഷമചോദിക്കുകയും മാനസികാരോഗ്യത്തെക്കുറിച്ച് ശരിയായ അവബോധം നൽകുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗിക നടപടി സ്വീകരിക്കുക- എന്നീ ആവശ്യങ്ങളും പരാതിയിൽ ഉന്നയിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home