ad
Deshabhimani

പീച്ചി ഡാമിൽ വീണ് കരാർ ജീവനക്കാരൻ മരിച്ചു

peechi dam death

പീച്ചി ഡാമിൽ വീണ് മരിച്ച ജീവനക്കാരൻ അനിയുടെ മൃതദേഹം പുറത്തെത്തിക്കുന്നു. ഇൻസൈറ്റ് ചിത്രം: അനി

വെബ് ഡെസ്ക്

Published on Jul 09, 2025, 08:45 PM | 1 min read

പീച്ചി: പീച്ചിയിൽ ഡാം പമ്പിങ്‌ സ്റ്റേഷൻ കരാർ ജീവനക്കാരൻ ഡാമിൽ വീണ്‌ മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി അനു (41)ആണ് മരിച്ചത്. തൃശൂരിലേക്കുള്ള അമൃത് പദ്ധതിയിലുള്ള വാട്ടർ അതോറിറ്റിയുടെ ഫ്ലോട്ടിങ് ഇൻ ടൈപ് ജോലിയുമായി ബന്ധപ്പെട്ട് ഡാമിലെ പൈപ്പിന്റെ വാൽവുകൾ പരിശോധിക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു.


ഫയർ ആൻഡ്‌ റെസ്ക്യൂ ടീംസ്ഥലത്തെത്തി തെരച്ചിൽ നടത്തി. ബുധൻ വൈകിട്ട് 6.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. പീച്ചി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ. മന്ത്രി കെ രാജൻ, പാണഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ് പി പി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, പഞ്ചായത്തംഗം ബാബു തോമസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home