കളമശേരിയിൽ ഐഐഎം ക്യാമ്പസിന്റെ നിർമാണം അന്തിമ ഘട്ടത്തിൽ

കളമശേരി: കോഴിക്കോട് ഐഐഎമ്മിന്റെ പുതിയ ക്യാമ്പസ് കളമശേരിയിൽ. ഇന്ത്യയിലെ മുൻനിര മാനേജ്‌മെന്റ് പഠന കേന്ദ്രങ്ങളിലൊന്നാണ് ഐഐഎം കോഴിക്കോട്. പുതിയ ക്യാമ്പസിന്റെ നിർമാണം കളമശേരിയിലെ കുസാറ്റ് മെട്രോ സ്റ്റേഷന് സമീപം അതിവേഗം പുരോഗമിക്കുകയാണ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആണ് ഈ ഹൈടെക് മന്ദിരം നിർമ്മിക്കുന്നത്. ഐഐഎം ഡയറക്ടർ ദേബാശിഷ് ചാറ്റർജിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും നിലവിലെ പുരോഗതികളും നിർമ്മാണ പ്രവർത്തനങ്ങളും വിലയിരുത്തി.
62,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഏഴു നിലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ കെട്ടിടം പ്രീ ഫാബ്രിക്കേറ്റഡ് മാതൃകയിലാണ് നിർമിക്കുന്നത്. നിലവിൽ ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന കേന്ദ്രം അടുത്ത മാസം പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ പ്രവർത്തനം കൂടുതൽ വിപുലമാകും. ഇന്റസ്ട്രി-അക്കാദമിക് സഹകരണം വർദ്ധിപ്പിക്കുന്നതിനും കളമശ്ശേരിയെ ഒരു പ്രമുഖ വിദ്യഭ്യാസ ഹബ്ബാക്കി മാറ്റുന്നതിനും ഈ പുതിയ ക്യാമ്പസ് വലിയ പങ്ക് വഹിക്കും.










0 comments