ad
Deshabhimani

'സതീശനെ മുഖ്യമന്ത്രിയാക്കണം;' കോട്ടയത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാശ്രമം

Congress Worker Pours Petrol Demanding VD Satheesan as CM

ദേഹത്ത് പെട്രോളൊഴിച്ചശേഷം ലൈറ്ററുമായി നിൽക്കുന്ന ഫ്രാൻസിസ്

വെബ് ഡെസ്ക്

Published on May 08, 2026, 11:16 AM | 1 min read

കോട്ടയം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് കോൺ​ഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം. കോട്ടയം കുറുപ്പന്തറ സ്വദേശി ഫ്രാൻസിസാണ് പ്രതിഷേധിച്ചത്.


ദേഹത്ത് പെട്രോൾ ഒഴിച്ചശേഷം ലൈറ്ററുമായി ഓട്ടോറിക്ഷയ്ക്ക് മുകളിൽ കയറിനിന്നു. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നും, അതിനാണ് താൻ വോട്ട് ചെയ്തതെന്നും ഫ്രാൻസിസ് പറഞ്ഞു. പൊലീസ് അനുനയിപ്പിച്ച് താഴെയിറക്കിയശേഷം ഫ്രാൻസിസിനെ കസ്റ്റഡിയിലെടുത്തു.


മുഖ്യമന്ത്രിപദവിക്കായുള്ള കോൺ​ഗ്രസിലെ തർക്കം തെരുവിൽ രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി വിവിധ വിഭാ​ഗം നേതാക്കളുടെ അണികൾ പ്രകടനങ്ങൾ നടത്തുകയും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home