ad
Deshabhimani

നാളെ.. നാളെ.. നീളെ.. നീളെ! കോൺഗ്രസ് രണ്ടാം പട്ടിക ഇന്നും പുറത്തിറങ്ങില്ല

congress sunny joseph satheesan ramesh chennithala
വെബ് ഡെസ്ക്

Published on Mar 18, 2026, 10:55 PM | 1 min read

തിരുവനന്തപുരം : കോൺ​ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വീണ്ടും വൈകും. രാത്രി ഏറെ വൈകിയും ഹൈക്കമാൻഡ് യോ​ഗം ചേരുകയാണ്. യോ​ഗം നീളുന്ന സാഹചര്യത്തിൽ പട്ടിക പുറത്തുവരാൻ വൈകുമെന്ന് തീർച്ചയായി. പല സീറ്റുകളിലും തർക്കം തുടരുന്നതിനാലും ഒരു പേരിലേക്ക് എത്താൻ കഴിയാത്തതിനാലുമാണ് പട്ടിക നീളുന്നത്. കോൺ​ഗ്രസിന്റെ മുതിർന്ന സംസ്ഥാന കേന്ദ്ര നേതാക്കളെല്ലാം ഡൽഹിയിൽ യോ​ഗത്തിൽ പങ്കെടുക്കുന്നുണ്ട്.


കണ്ണൂരും കോന്നിയും ഉൾപ്പടെയുള്ള ചില സീറ്റുകൾ ഒഴിച്ചിട്ട് ബുധനാഴ്ച വൈകീട്ടോടെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കാൻ കഴിയാതെ നട്ടം തിരിയുകയാണ് കോൺ​ഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ കോൺ​ഗ്രസ് വിമർശനങ്ങൾ വന്നതോടെ കഴിഞ്ഞദിവസം 55 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയിരുന്നു. ബുധനാഴ്ച തന്നെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ബുധനാഴ്ച രാത്രി പതിനൊന്നു മണി കഴിഞ്ഞിട്ടും രണ്ടാംഘട്ട പട്ടികയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home