ad
Deshabhimani

കുട്ടനാട് സീറ്റ് വിറ്റെന്ന് ആരോപണം; ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി

RESIGN

സജി ജോസഫ്

വെബ് ഡെസ്ക്

Published on Mar 18, 2026, 02:41 PM | 1 min read

ആലപ്പുഴ: ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി .ഡിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പടെ രാജിവെച്ചു. കുട്ടനാട്ടിൽ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് വിമത സ്ഥാനാർഥിയാകും. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് രാജി. കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിത്വത്തിൽ കടുത്ത വിമർശനവുമായി സജി ജോസഫ് നേരത്തെ രംഗത്തെത്തിയിരുന്നു. കോൺഗ്രസ്‌ കുട്ടനാട് സീറ്റ് വിറ്റെന്നാണ് ആരോപണം.


സ്വാതന്ത്രനായി മത്സരിക്കുന്നത് വേദനയോടെ. വേദനയോടെയാണ് തീരുമാനമെടുത്തത്. കുട്ടനാട്ടിലെ ജനം തനിക്കൊപ്പം നിൽക്കുമെന്നും സജി ജോസഫ് പറഞ്ഞു.വാർത്താസമ്മേളനത്തിൽ സജി ജോസഫ് പൊട്ടിക്കരഞ്ഞു. നേതാക്കളെയോ പ്രസ്ഥാനത്തെയോ കുറ്റം പറയുന്നില്ല.സീറ്റ് പെയ്മെന്റ് സീറ്റ് ആണെന്നും സാമ്പത്തിക ശക്തിക്കുവേണ്ടി നാടിനെ ബലി കൊടുക്കുകയാണ് ചെയ്തതെന്നും സജി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home