print edition കൊടുവള്ളിയിലെ കോൺഗ്രസിൽ കൂട്ടരാജി


സ്വന്തം ലേഖകൻ
Published on Mar 22, 2026, 06:30 AM | 1 min read
കൊടുവള്ളി
: കൊടുവള്ളിയിലെ കോൺഗ്രസിൽ പുനഃസംഘടനയെ തുടർന്ന് പൊട്ടിത്തെറി. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി പി അബ്ദുൾ റസാഖ് ഉൾപ്പെടെ 25 ഭാരവാഹികൾ രാജിവച്ചു. യുഡിഎഫിനും കോൺഗ്രസിനും അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നയാളെ മണ്ഡലം പ്രസിഡന്റാക്കിയതിൽ പ്രതിഷേധിച്ചാണ് നടപടി. കെ അബ്ദുൾ അസീസിനേയും മണ്ഡലം പ്രസിഡന്റായിരിക്കെ സംഘടനാ ചുമതലയിൽ നിന്നും മാറ്റിനിർത്തിയ സി കെ ജലീലിനേയും പദവികളിൽ തിരിച്ചെടുത്തതോടെയാണ് വീണ്ടും കലാപക്കൊടി ഉയർന്നത്.
കൊടുവള്ളി കെഎംഒ കോളേജിൽ നടന്ന തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ‘എംഎസ്‌എഫ് തോറ്റു മതേതരത്വം വിജയിച്ചു’വെന്ന പോസ്‌റ്റർ വിവാദത്തിനെ തുടർന്നാണ് കോൺഗ്രസിൽ ഗ്രൂപ്പ് പോര് മൂർഛിച്ചത്. കൊടുവള്ളിയിലെ മുസ്ലീം ലീഗ് കോൺഗ്രസിനെ ഹൈജാക്ക് ചെയ്യുകയാണെന്ന് ഒരു വിഭാഗം ആരോപിച്ചിരുന്നു. ഇവരാണ് ജലീലിനെ പുറത്താക്കാൻ രംഗത്ത് എത്തിയതെന്നാണ് ആരോപണം.കൊടുവള്ളി നഗരസഭയിലെ കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, പോഷക സംഘടനാ നേതാക്കൾ തുടങ്ങി 25 പേരാണ് പാർടി സ്ഥാനങ്ങളിൽനിന്ന് രാജി പ്രഖ്യാപിച്ചത്.
ബൂത്ത്, വാർഡ് പ്രസിഡന്റുമാരും വരുംദിവസങ്ങളിൽ രാജിവച്ച് പ്രവർത്തനരംഗത്തുനിന്നും മാറിനിൽക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ടി സിദ്ദിഖ് എംഎൽഎയാണ് ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിലെന്നും അവർ പറഞ്ഞു. കൊടുവള്ളി കൊടുവള്ളിയിലെ കോൺഗ്രസിൽ പുനഃസംഘടനയെ തുടർന്ന് പൊട്ടിത്തെറി. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി പി അബ്ദുൾ റസാഖ് ഉൾപ്പെടെ 25 ഭാരവാഹികൾ രാജിവച്ചു.










0 comments