Deshabhimani

ബാങ്ക് നിയമനത്തിലെ അഴിമതി: മണ്ഡലം കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടി യൂത്ത് കോൺഗ്രസുകാർ

congress recruitment bribery.

തലക്കാട് മണ്ഡലം കോൺഗ്രസ് ഓഫീസ്‌ അടച്ചുപൂട്ടിയ നിലയിൽ

avatar
സ്വന്തം ലേഖകൻ

Published on Jan 28, 2025, 01:22 PM | 1 min read

തിരൂർ: തലക്കാട് സഹകരണ ബാങ്ക് നിയമനത്തിലെ അഴിമതിയിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടി യൂത്ത് കോൺഗ്രസുകാർ. ബിപി അങ്ങാടിയിലെ തലക്കാട് മണ്ഡലം കോൺഗ്രസ് ആസ്ഥാനമാണ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ അടച്ചുപൂട്ടിയത്.


കോൺഗ്രസ്‌ ഭരിക്കുന്ന തലക്കാട് സർവീസ് സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് പാർടിയുടെ പേരിൽ ലക്ഷങ്ങൾ കോഴവാങ്ങിയതായി നേരത്ത ആക്ഷേപമുയർന്നിരുന്നു. ഈ പണം ചില ഡയറക്ടർമാരടക്കമുള്ള കോൺഗ്രസ്‌ നേതാക്കൾ കൈക്കലാക്കിയെന്നാണ് പരാതി.


ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റിന് രേഖാമൂലം പരാതി നൽകിയിരുന്നു. പരാതി പരിഗണിച്ച നേതാക്കൾ പണം പാർടി ഫണ്ടിലേക്ക്‌ നൽകുമെന്ന്‌ യൂത്ത്‌ കോൺഗ്രസുകാർക്ക്‌ ഉറപ്പുനൽകി. എന്നാൽ ഇതുണ്ടായില്ലെന്നാണ്‌ യൂത്ത്‌ കോൺഗ്രസുകാർ പറയുന്നത്. തങ്ങളുടെ ആവശ്യം നടപ്പാക്കിയാൽമാത്രമേ ഓഫീസ് പ്രവർത്തിപ്പിക്കാൻ അനുവദിക്കൂ എന്ന മുന്നറിയിപ്പ് നൽകിയാണ് ഓഫീസ് അടച്ചുപൂട്ടിയത്.



deshabhimani section

Related News

View More
0 comments
Sort by

Home