print edition പത്രിക പിൻവലിക്കാൻ കോൺഗ്രസ് വിമതന് പണം വാഗ്‌ദാനം

തൃശൂർ : തൃശൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാജൻ ജെ പല്ലനെതിരെ വിമതനായി പത്രിക നൽകിയ കോൺഗ്രസ് മുൻ കൗൺസിലർക്ക് പണവും സ്ഥാനവും നൽകാമെന്ന് വാഗ്‌ദാനം. പത്രിക പിൻവലിച്ചാൽ ജയപ്രകാശ് പൂവത്തിങ്കലിന് ലക്ഷങ്ങൾ നൽകാമെന്നും ഡിസിസി സെക്രട്ടറിയാക്കാമെന്നുമാണ് വാഗ്‌ദാനം. യുഡിഎഫ് ഒല്ലൂർ മണ്ഡലം ചെയർമാൻ സ്ഥാനവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. എഐസിസി, കെപിസിസി നേതാക്കൾ ജയപ്രകാശിനോട് പത്രിക പിൻവലിക്കാനും ആവശ്യപ്പെട്ടു. എന്നാൽ താൻ ഉന്നയിച്ച വിഷയങ്ങളിൽ 26നകം തീരുമാനമുണ്ടാകണമെന്നാണ് ജയപ്രകാശിന്റെ വാദം.
ജില്ലയിൽ കോൺഗ്രസിലെ സ്ഥാനങ്ങളിലേക്ക് പ്രത്യേക വിഭാഗത്തെ മാത്രം പരിഗണിക്കുന്നുവെന്നാണ് ജയപ്രകാശിന്റെ ആരോപണം. ജയപ്രകാശ് മൂന്നു തവണ കോർപറേഷൻ കൗൺസിലറായിരുന്നു.










0 comments