print edition ‘എവിടെയാണ് നിയമനം വേണ്ടതെന്ന് അറിയിക്കണം’ ; കെഎസ്‌എഫ്‌ഇയിലെ പുതിയ ഉദ്യോഗാർഥികളോട് കോൺഗ്രസ് സംഘടന

തിരുവനന്തപുരം : സർക്കാർ വന്നില്ലെങ്കിലും കെഎസ്‌എഫ്‌ഇയിലും നിയന്ത്രണം ഏറ്റെടുത്ത് കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടന. പത്തുവർഷമായി മാനദണ്ഡങ്ങൾക്കനുസരിച്ചുമാത്രം നടന്ന സ്ഥലംമാറ്റത്തിലും നിയമനങ്ങളിലും തങ്ങളുടെ താൽപ്പര്യം അടിച്ചേൽപ്പിക്കാനാണ് ശ്രമം. പുതിയ ഉദ്യോഗാർഥികൾക്ക് വീടിനടുത്തുള്ള ബ്രാഞ്ചിൽ നിയമനം ലഭിക്കണമെങ്കിൽ സംഘടനയുടെ ജില്ലാ സെക്രട്ടറിമാരെ അറിയിക്കണമെന്നാണ് നിർദേശം. സ്വതന്ത്രമായ നിയമന സംവിധാനത്തെയും അട്ടിമറിക്കാനാണ് നീക്കം.
അഡ്വൈസ് മെമ്മോ ലഭിച്ചവരുടെ ഗ്രൂപ്പിൽവന്ന
മെസേജ്
പിഎസ്‌സിയാണ് കെഎസ്എഫ്‌ഇയിലെ നിയമനം നടത്തുന്നത്. ഇതനുസരിച്ച് 105 അസിസ്‌റ്റന്റ് ക്ലർക്ക്, 175 ലാസ്‌റ്റ് ഗ്രേഡ് തസ്‌തികകളിലേക്ക് അഡ്വൈസ് മെമ്മോ അയച്ചിട്ടുണ്ട്. നിയമന ഉത്തരവ് നൽകിയിട്ടില്ല. ഇവരോടാണ് വീടിനടുത്ത് നിയമനം വേണമെങ്കിൽ സംഘടനയിൽ അംഗത്വം എടുക്കണമെന്നും എവിടെയാണ് നിയമനം വേണ്ടതെന്ന് സംഘടനയുടെ ജില്ലാ സെക്രട്ടറിമാരെ അറിയിക്കണമെന്നും മെസേജ് അയച്ചിരിക്കുന്നത്. എല്ലാ നിയമനങ്ങളും സംഘടനയുടെ അറിവോടെയാകും എന്നും പറയുന്നു. കെഎസ്‌എഫ്‌ഇയെ അഴിമതിയുടെ കേന്ദ്രമാക്കാനാണ് നീക്കമെന്ന് കെഎസ്‌എഫ്‌ഇ സ്‌റ്റാഫ് അസോസിയേഷൻ (സിഐടിയു) ആരോപിച്ചു.










0 comments