മാധ്യമങ്ങളെ കാണാതെ രാഹുൽ; തീരുമാനം നേതൃത്വത്തിന്റെ നിർദേശപ്രകാരം

അടൂർ: ലൈംഗിക ആരോപണങ്ങൾ ഒരോന്നായി പുറത്തുവരുന്നതിനിടെ വിളിച്ചുചേർത്ത വാർത്താസമ്മേളനം റദ്ദാക്കി കോൺഗ്രസ് നേതാവും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. പത്തനംതിട്ടയിലെ അടൂരിലെ വീട്ടിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനമാണ് അവസാന നിമിഷം രാഹുൽ റദ്ദാക്കിയത്.
കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് വാർത്താസമ്മേളനത്തിൽ നിന്ന് രാഹുൽ പിന്മാറിയത്. രാഹുലിനെതിരെയുള്ള തെളിവുകൾ ഒരോന്നായി പുറത്തുവന്നതോടെയാണ് മാധ്യമങ്ങളെ കാണേണ്ടതില്ല എന്ന നിർദേശം നേതൃത്വം രാഹുലിന് കൈമാറിയത്. വാർത്താസമ്മേളനം വിളിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നും ഇനിയും തെളിവുകൾ പുറത്തുവന്നേക്കുമെന്ന ഭയത്തിലാണ് ഇൗ തീരുമാനം.
എംഎൽഎ സ്ഥാനത്ത് നിന്ന് രാഹുൽ രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ നിരവധി തെളിവുകൾ പുറത്തുവന്നിട്ടും കോൺഗ്രസ് നേതൃത്വം ഇപ്പോഴും രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ച് വരുന്നത്.










0 comments