ad
Deshabhimani

കോലീബി സഖ്യം റെഡി; അമ്പലപ്പുഴയിൽ ബിജെപി വോട്ട്‌ തനിക്കെന്ന്‌ സുധാകരൻ

g sudhakaran.jpg

അമ്പലപ്പുഴ മണ്ഡലം കൺവൻഷൻ എഐസിസി ജനറൽസെക്രട്ടറി കെ സി വേണുഗോപാലാൽ ഉദ്ഘാടനം ചെയ്യുന്നു. ജി സുധാകരൻ ഉൾപ്പെടെയുള്ളവർ വേദിയിൽ

avatar
സ്വന്തം ലേഖകൻ

Published on Mar 24, 2026, 08:34 PM | 1 min read

ആലപ്പുഴ: അമ്പലപ്പുഴയിൽ ബിജെപിയുമായി ‘ഡീൽ’ ഉറപ്പിച്ച്‌ യുഡിഎഫ്‌. ബിജെപിവോട്ട്‌ തനിക്ക്‌ ലഭിക്കുമെന്ന്‌ യുഡിഎഫ്‌ സ്ഥാനാർഥി ജി സുധാകരൻ പറഞ്ഞു. യുഡിഎഫ്‌ അമ്പലപ്പുഴ മണ്ഡലം കൺവൻഷനിലായിരുന്നു കോൺഗ്രസ്‌ പ്രവർത്തകരുടെ കരഘോഷത്തിനിടെ ജി സുധാകരന്റെ പരസ്യപ്രഖ്യാപനം.


സംഘടനാ ചുമതലയുള്ള എഐസിസി ജനറൽസെക്രട്ടറി കെ സി വേണുഗോപാലാണ്‌ കൺവൻഷൻ ഉദ്‌ഘാടനം ചെയ്‌തത്‌. വേദിയിലുണ്ടായിരുന്ന കോൺഗ്രസ്‌ നേതാക്കളാരും സുധാകരന്റെ പ്രഖ്യാപനത്തിൽ അസ്വാഭാവികത പ്രകടിപ്പിച്ചില്ല. ബിജെപിയുടെ 5000 വോട്ടുകൾ തനിക്ക്‌ ലഭിക്കുമെന്ന്‌ സുധാകരൻ പറഞ്ഞു. തന്റെ വീടിരിക്കുന്ന ഭാഗത്ത്‌ തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപിയാണ്‌ ജയിച്ചത്‌. അവിടത്തെ ബിജെപിക്കാർ തന്നെ വന്നുകണ്ടിരുന്നു. ഒ‍ൗദ്യോഗിക സ്ഥാനാർഥിയുണ്ടെങ്കിലും തനിക്കായിരിക്കും വോട്ടു നൽകുകയെന്ന്‌ അവർ പറഞ്ഞു.


മണ്ഡലത്തിലെ നായർ സമുദായാംഗങ്ങൾ ധാരാളമായി ബിജെപിക്ക്‌ വോട്ടുചെയ്യുന്നവരാണ്‌. ബിജെപിക്കാർ ഹിന്ദുക്കൾ എന്നുകരുതിയാണ്‌ അവർ വോട്ട്‌ ചെയ്യുന്നത്‌. ഇവരുടെ വോട്ടും ഇത്തവണ തനിക്ക്‌ ലഭിക്കുമെന്ന്‌ സുധാകരൻ പറഞ്ഞു.

യുഡിഎഫ്‌ നേതാക്കളായ എ എ ഷുക്കൂർ, രാജൻബാബു, എ എം നസീർ, അലോഷ്യസ്‌ സേവ്യർ, ബി രാജശേഖരൻ, മോളി ജേക്കബ്‌ തുടങ്ങിയവരാണ്‌ വേദിയിലുണ്ടായിരുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home