ദളിത് യുവതിയെ പീഡിപ്പിച്ച കേസ്
print edition കോൺഗ്രസ് കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

പാലക്കാട് നഗരസഭാ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സൻ
പാലക്കാട്: ജോലി വാഗ്‌ദാനംചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് നഗരസഭാ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും. മണ്ണാർക്കാട് എസ്‌സി– എസ്ടി പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. വ്യാഴം പകൽ 11ന് യുവതി കോടതിയിലെത്തി രഹസ്യമൊഴി നൽകി. കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കെ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗം കോടതി കേട്ടിരുന്നു.
പ്രശോഭിന് ജാമ്യം നൽകരുതെന്നും ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാൽ ജാമ്യം ലഭിച്ചാൽ കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്നും പൊലീസും പ്രോസിക്യൂഷനും കോടതിയെ ധരിപ്പിച്ചിരുന്നു. ബലാത്സംഗക്കേസിനൊപ്പം പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അതിജീവിതയ്‌ക്കുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ രാജീവ് നടക്കാവിൽ ഹാജരാകും.











0 comments