print edition കോൺഗ്രസിന് പ്രത്യയശാസ്‌ത്ര ശൂന്യത: എ എ റഹിം

തിരുവനന്തപുരം: കേരളത്തിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിക്കാത്തത് ഇടതുപക്ഷം ചോദ്യം ചെയ്യാനുള്ളതുകൊണ്ടാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപി.
കേരളം ഒഴികെ, കോൺഗ്രസ് ഭരിക്കുന്ന മൂന്നുസംസ്ഥാനങ്ങളിലും എഐസിസി ആസ്ഥാനത്തും വന്ദേമാതരം പൂർണമായും ആലപിച്ചു. ഗാന്ധിയെയും നെഹ്‌റുവിനെയും മറന്ന കോൺഗ്രസ് ഇപ്പോൾ സവർക്കറിൽ അഭയം പ്രാപിക്കുന്നതാണ് ദൃശ്യമാകുന്നത്. കോൺഗ്രസിനെ അടിമുടി ബാധിച്ചിരിക്കുന്നത് പ്രത്യയശാസ്‌ത്ര ശൂന്യതയാണെന്നും എ എ റഹിം മാധ്യമങ്ങളോട് പറഞ്ഞു.










0 comments