ad
Deshabhimani

ഗാന്ധിയെ ഒതുക്കി കോൺഗ്രസിന്റെ സ്വാതന്ത്ര്യദിനാശംസ; വ്യാപക വിമർശനം, പിന്നാലെ പോസ്റ്റ് മുക്കി

congress poster backlash
വെബ് ഡെസ്ക്

Published on Aug 16, 2026, 10:51 AM | 1 min read

തിരുവനന്തപുരം : ഗാന്ധിയെ ഒതുക്കി സ്വാതന്ത്ര്യദിനാശംസ നേർന്ന കോൺഗ്രസിന് സോഷ്യൽമീഡിയയിൽ വ്യാപകവിമർശനം. മഹാത്മ ​ഗാന്ധിയെ മൂലയ്ക്കൊതുക്കിയ പോസ്റ്ററാണ് കോൺ​ഗ്രസ് തങ്ങളുടെ ഔദ്യോ​ഗിക പേജുകളിൽ പങ്കുവച്ചത്. വ്യാപക വിമർശനമുയർന്നതിനു പിന്നാലെ പോസ്റ്റ് മുക്കി.


പോസ്റ്ററിന്റെ വലത് മൂലയ്ക്ക് അപ്രധാനമായ നിലയിലാണ് ​ഗാന്ധിയുടെ ചിത്രമുള്ളത്. എന്നാൽ ജവഹർലാൽ നെഹ്റുവിന്റെയും ഇന്ദിര ​ഗാന്ധിയുടെയും ചിത്രങ്ങൾ ഒന്നിലധികം തവണ പോസ്റ്ററിലുണ്ട്. നെഹ്റുവും ഇന്ദിരയും ഉൾപ്പെടെയുള്ളവരെ പോസ്റ്ററിന്റെ മധ്യഭാഗത്ത് കൂടുതൽ പ്രാധാന്യത്തോടെ അവതരിപ്പിച്ചപ്പോൾ ​ഗാന്ധിയെ സൈഡാക്കിയതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമുയർന്നു.


സ്വാതന്ത്ര്യസമരത്തിലും കോൺഗ്രസിന്റെ വളർച്ചയിലും നിർണായക പങ്കുവഹിച്ച ഗാന്ധിയെ തന്നെ സ്വാതന്ത്ര്യദിന പോസ്റ്ററിൽ പിന്നിലേക്ക് മാറ്റിയെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ വിമർശനം. വിമർശനങ്ങൾ കടുത്തതോടെ ഔദ്യോ​ഗിക പേജുകളിൽ നിന്ന് പോസ്റ്റ് മുക്കി.


ഗാന്ധിക്ക് അർഹമായ പ്രാധാന്യം നൽകിയില്ലെന്ന വിമർശനത്തോടൊപ്പം പോസ്റ്ററിൽ മറ്റ് നേതാക്കളുടെ തെരഞ്ഞെടുപ്പും സ്ഥാനവും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home