print edition വീട് നിർമാണം എപ്പോൾ തുടങ്ങുമെന്ന് പറയാനാകില്ലെന്ന് ഡിസിസി; അപഹാസ്യനായി പ്രതിപക്ഷ നേതാവ്

ഭവന പദ്ധതിക്കെന്ന പേരിൽ കോൺഗ്രസ് കണ്ടെത്തിയ ഭൂമി

സ്വന്തം ലേഖകൻ
Published on Mar 30, 2026, 12:00 AM | 1 min read
കൽപ്പറ്റ: മുണ്ടക്കൈ ദുരന്തബാധിതർക്ക് കോൺഗ്രസ് വാഗ്‌ദാനം ചെയ്‌ത വീടുകളുടെ നിർമാണം എപ്പോൾ തുടങ്ങുമെന്ന് പറയാനാകില്ലെന്ന് വയനാട് ഡിസിസി പ്രസിഡന്റ് ടി ജെ ഐസക് മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് ഭവന പദ്ധതിക്ക് എത്രകിട്ടി, എത്ര കൊടുത്തു എന്ന ചോദ്യങ്ങൾ അപ്രസക്തമാണ്. അത് പുറത്തുപറയേണ്ട ആവശ്യമില്ല. ഭവനപദ്ധതി പൂർത്തിയാകുന്പോൾ ജനങ്ങളോട് കണക്ക് പറയും. മാധ്യമങ്ങളും സമൂഹവും പാർടിയെ അനാവശ്യമായി കുറ്റപ്പെടുത്തുകയാണ്. വീടിന്റെ രൂപരേഖ ആയിട്ടില്ല. വിശദമായ പഠനത്തിനുശേഷമേ പഞ്ചായത്തിൽ അപേക്ഷ നൽകാനാകൂവെന്നും ടി ജെ ഐസക് പറഞ്ഞു. വീട് നിർമാണം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ദിവസവും നുണ ആവർത്തിക്കുന്നതിനിടെയാണ് ഡിസിസി പ്രസിഡണ്ടിന്റെ തുറന്ന് പറച്ചിൽ.










0 comments