അനധികൃതമായി വയൽ നികത്താൻ ഡിസിസി അംഗത്തിന് കൈക്കൂലി; റിയൽ എസ്റ്റേറ്റ് മാഫിയകൾക്കായി ഇടപെടൽ

എസ് മനോഹരൻ നായർ ഫോണിലൂടെ കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ദൃശ്യത്തിൽനിന്ന് (ഇടത്), അനധികൃതമായി നികത്തുന്ന വയൽ (വലത്)
തിരുവനന്തപുരം: അനധികൃതമായി വയൽ നികത്താൻ കോൺഗ്രസ് നേതാവ് അംഗത്തിന് കൈക്കൂലി വാങ്ങി. കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കാലടി സ്വദേശി എസ് മനോഹരൻ നായരാണ് സംസ്ഥാന ഭരണത്തിന്റെ ബലത്തിൽ കൈക്കൂലി വാങ്ങിയത്.
നെടുങ്കാട് യുപി സ്കൂളിന് സമീപത്തുള്ള വയലാണ് റിയൽ എസ്റ്റേറ്റ് മാഫിയകൾ നികത്താൻ ശ്രമിക്കുന്നത്. വില്ലേജ് ഓഫീസിൽ നിന്നും സ്റ്റോപ്പ് മെമ്മോ നൽകിയ ഭൂമിയിലാണ് അനധികൃതമായി മണൽ നികത്തുന്നത്. മനോഹരൻ നായർ ഫോണിൽ നിലംനികത്താൻ 10,000 രൂപ ആവശ്യപ്പെടുന്നതിന്റെയും തൊട്ടടുത്ത ദിവസം പണം കൈപ്പറ്റുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
വില്ലേജ് ഓഫീസിലെ ജീവനക്കാരുടെ ഒത്താശയോടെയാണ് വയൽ നികത്തൽ നടത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ചെറിയ മഴയിലും വെള്ളക്കെട്ടുണ്ടാക്കുന്ന കാലടി പ്രദേശത്തെ വയലുകൾ അനധികൃതമായി നിരത്തുന്ന നടപടിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ.









0 comments