രമ്യാ ഹരിദാസിന്റെയും സണ്ണി ജോസഫിന്റെയും കോലം കത്തിച്ചു; കോൺഗ്രസിൽ തമ്മിലടി രൂക്ഷം

രമ്യാ ഹരിദാസിനും സണ്ണി ജോസഫിനും എതിരായ പോസ്റ്ററുകള്‍ (ഇടത്) ഇരുവരുടെയും ഫോട്ടോ പതിപ്പിച്ച കോലങ്ങള്‍ (വലത്)
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിലെ തമ്മിലടി രൂക്ഷമാകുന്നു. സ്ഥാനാർഥി പ്രഖ്യാപനവും നടത്തി പ്രചാരണത്തിന് എൽഡിഎഫ് തുടക്കമിട്ടപ്പോഴാണ് കോണഗ്രസിൽ സ്ഥാനാർഥിയെ ചൊല്ലി കലഹിക്കുന്നത്.
ചിറയിൻകീഴ് മണ്ഡലത്തിൽ രമ്യാ ഹരിദാസിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പ്രവർത്തകർ പരസ്യമായി രംഗത്ത് വന്നു. മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ സ്ഥാനാർത്ഥിയായി അംഗീകരിക്കില്ലെന്നാണ് പ്രവർത്തകരുടെ നിലപാട്. മണ്ഡലത്തിലുടനീളം രമ്യക്കെതിരെ വ്യാപകമായി പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്.
കെട്ടിയിറക്കിയ സ്ഥാനാർഥിയെ ആവശ്യമില്ല എന്നെഴുതിയ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കഠിനംകുളത്ത് രമ്യാ ഹരിദാസിന്റെയും സണ്ണി ജോസഫിന്റെയും കോലം പ്രവർത്തകർ കത്തിച്ചു. കഴിഞ്ഞ ദിവസം ജില്ലയിലെ കോൺഗ്രസിലെ ദളിത് വിഭാഗം നേതാക്കളും ഇതേ ആവശ്യവുമായി നേതൃത്വത്തിന് മുന്നിലെത്തിയിരുന്നു. കോൺഗ്രസിനായി ത്യാഗം സഹിച്ച നേതാക്കളെ പൂർണമായും ഒഴിവാക്കിയതിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം.










0 comments