ad
Deshabhimani

സംവരണ സീറ്റിൽ ആളില്ല; എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനം കിട്ടാതിരിക്കാൻ കോൺഗ്രസ്-ബിജെപി വിട്ടുനിന്നു; തെരഞ്ഞെടുപ്പ് മാറ്റി

CONGRESS BJP
വെബ് ഡെസ്ക്

Published on Dec 27, 2025, 12:15 PM | 1 min read

ആലപ്പുഴ: ഹരിപ്പാട് വീയപുരത്ത് യുഡിഎഫ്-ബിജെപി കക്ഷികൾ വിട്ടുനിന്നതിനാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നില്ല. എണ്ണം തികയാതെ വന്നതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതക്ക് സംവരണം ചെയ്ത പഞ്ചായത്തിൽ എൽഡിഎഫിന്റെ പി ഓമന പ്രസിഡന്റാകാതിരിക്കാൻ യുഡിഎഫ്-ബിജെപി ഒത്തു കളിക്കുകയായായിരുന്നു. യുഡിഎഫിന് പട്ടികജാതി വനിതാ അംഗം നിലവിലില്ല. ഒരു വനിതാ അംഗത്തിന് പട്ടികജാതി സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ നടത്തിയ ശ്രമം വിജയിക്കാതെ വന്നതോടെയാണ് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചത്.


14 അംഗ ഭരണസമിതിയിൽ എൽഡിഎഫ്-5, യുഡിഎഫ് - 6, ബി ജെ പി-3 എന്നതാണ് കക്ഷിനില. അടുത്ത പ്രവൃത്തി ദിവസമായ തിങ്കളാഴ്ച പ്രസിഡന്റിനെ വീണ്ടും യോഗം ചേരുമെന്നും ഹാജരാകുന്നവരുടെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്നും വരണാധികാരി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home