ad
Deshabhimani

print edition വാച്ച്‌ ആൻഡ്‌ വാർഡുമാരെ കൂട്ടത്തോടെ മാറ്റുന്നു; പൊലീസിലെ കോൺഗ്രസ്‌ അനുകൂലികൾ ലിസ്റ്റ്‌ കൈമാറി

Sabha.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 22, 2026, 01:25 AM | 1 min read

തിരുവനന്തപുരം: നിയമസഭയുടെ സുരക്ഷാവിഭാഗമായ വാച്ച് ആൻഡ് വാർഡുമാരെ കൂട്ടത്തോടെ മാറ്റാൻ പൊലീസിലെ കോൺഗ്രസ്‌ അനുകൂലികൾ ലിസ്റ്റ്‌ നൽകി.


ചീഫ് മാർഷൽ, അസി. ചീഫ്‌ മാർഷൽ, മാർഷൽ, മറ്റ്‌ 102 വാച്ച്‌ ആൻഡ്‌ വാർഡുമാർ എന്നിവരെ മാറ്റാനാണ്‌ നീക്കം. ഇതിൽ അസി. ചീഫ്‌ മാർഷൽ പോസ്റ്റ്‌ ഒഴിഞ്ഞുകിടക്കുകയാണ്‌. പൊലീസിൽനിന്ന്‌ നിയമിക്കുന്ന ഇ‍ൗ വാച്ച് ആൻഡ് വാർഡുമാരാണ്‌ നിയമസഭയിൽ സ്‌പീക്കർക്കും ഡെപ്യൂട്ടി സ്‌പീക്കർക്കും സുരക്ഷ നൽകുന്നത്‌.


ചീഫ്‌ മാർഷൽ ഹയർ ഗ്രേഡ്‌ ഡിവൈഎസ്‌പി റാങ്കിലുള്ളയാളും അസി. ചീഫ്‌ മാർഷൽ ഡിവൈഎസ്‌പി റാങ്കിലും മാർഷൽ എസ്‌ഐ റാങ്കിലുള്ളവരുമായിരിക്കും. 102 വാച്ച്‌ ആൻഡ്‌ വാർഡുമാരിൽ ആറ്‌ വനിതയും പത്ത്‌ ഹെഡ്‌ കോൺസ്റ്റബിളും വേണമെന്ന്‌ നിർബന്ധമുണ്ട്‌. പുതിയ സ്പീക്കർ ചുമതലയേറ്റയുടനെ ഉത്തരവിറക്കുമെന്നാണ്‌ വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home