Deshabhimani

വിദ്യാർഥിയെ പീഡിപ്പിച്ച കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ; മറച്ചുവയ്ക്കാൻ പൊലീസ് ശ്രമം

eranjikkal pocso case sudhakaran

സുധാകരൻ

വെബ് ഡെസ്ക്

Published on Oct 12, 2026, 08:07 AM | 1 min read

എരഞ്ഞിക്കൽ: വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ സജീവ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. മൊകവൂരിൽ റേഷൻ കട നടത്തുന്ന മാവട്ട് സുധാകരൻ ആണ് പിടിയിലായത്. ഇയാളെ അറസ്റ്റ് ചെയ്ത്‌ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.


റേഷൻ കടയോട് ചേർന്നാണ് ഇയാളുടെ വീട്. റേഷൻ കടയിലെത്തിയ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി അതിക്രമിക്കുകയായിരുന്നു. സ്കൂളിലെ അധ്യാപകരോട് വിദ്യാർഥി ഇ‍ൗ വിവരം പറഞ്ഞു. അധ്യാപകർ നൽകിയ പരാതി പരിഗണിച്ച കോഴിക്കോട് ചൈൽഡ് ലൈൻ എലത്തൂർ പൊലീസിനോട് കേസെടുത്ത് അന്വേഷിക്കാൻ നിർദേശിക്കുകയായിരുന്നു.


ഇതേ തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് നാലുദിവസംമുമ്പ് കേസെടുത്തു. എന്നാൽ ഇയാളെ പിടികൂടാൻ എലത്തൂർ പൊലീസ് തയ്യാറായില്ല.


സ്വമേധയാ സ്റ്റേഷനിലെത്തിയ ഇയാളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി. ഞായറാഴ്ച ഇയാളെ വീട്ടിലെത്തിച്ച് തെളിവെടുത്തു. മൊകവൂരിലെ കോൺഗ്രസ് നേതാവിന്റെ ബന്ധുവായ പുതിയ എസ്എച്ച്ഒ വാർത്ത മൂടിവയ്ക്കാൻ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home