ad
Deshabhimani

print edition ഡീൽ’ കുപ്രചാരണം: പാലക്കാട്ട്‌ 
കോൺഗ്രസിന്‌ പരാജയഭീതി

Congress.jpg
avatar
വേണു കെ ആലത്തൂർ

Published on Mar 22, 2026, 02:40 AM | 1 min read

പാലക്കാട്‌: പാലക്കാട്‌ മണ്ഡലത്തിൽ ബിജെപി– സിപിഐ എം ഡീൽ എന്ന കോൺഗ്രസിന്റെ ആരോപണം പരാജയഭീതിയിൽ. സിറ്റിങ്‌ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസിൽ പ്രതിയായി ജയിലിൽക്കിടന്നതും തുടരെയുള്ള ബലാത്സംഗ ആരോപണങ്ങളും ചർച്ചയാകാതിരിക്കാനും ബിജെപിയുമായി ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ ഒത്തുകളി മറയ്ക്കാനുമാണിത്‌. ഷാഫി പറന്പിൽ എംപിയുടെ നോമിനിയായി വീണ്ടും ദുർബല സ്ഥാനാർഥിയെ നിർത്തിയതോടെ തെരഞ്ഞെടുപ്പ്‌ ചിത്രത്തിൽ യുഡിഎഫ്‌ മങ്ങി. ഷാഫിയുടെ നോമിനി എന്ന നിലയിൽ വീണ്ടും ഒരാളെക്കൂടി ചുമക്കണോ എന്ന്‌ കോൺഗ്രസ്‌ അണികളിലും ചർച്ച.

നഗരത്തിലെ പൊതുസമ്മതനെ സ്വതന്ത്രസ്ഥാനാർഥിയാക്കിയതോടെ എൽഡിഎഫിന്‌ സ്വീകാര്യത വർധിച്ചു. ബിജെപി ജയിക്കുമെന്ന ഭയം സൃഷ്ടിച്ച്‌ യുഡിഎഫിന്‌ അനുകൂല സാഹചര്യമുണ്ടാക്കുകയായിരുന്നു ഇതുവരെ കോൺഗ്രസ്‌ ചെയ്തത്‌. ഇത്തവണ എൽഡിഎഫിന്‌ ലഭിക്കേണ്ട വോട്ട്‌ കൃത്യമായി കിട്ടും. ബിപാലക്കാട്‌ മണ്ഡലത്തിൽ ബിജെപി– സിപിഐ എം ഡീൽ എന്ന കോൺഗ്രസിന്റെ ആരോപണം പരാജയഭീതിയിൽ. സിറ്റിങ്‌ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസിൽ പ്രതിയായി ജയിലിൽക്കിടന്നതും തുടരെയുള്ള ബലാത്സംഗ ആരോപണങ്ങളും ചർച്ചയാകാതിരിക്കാനും ബിജെപിയുമായി ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ ഒത്തുകളി മറയ്ക്കാനുമാണിത്‌. ജെപി സ്ഥാനാർഥിക്ക്‌ അണികൾക്കിടയിൽ എതിർപ്പ്‌ ഉയർന്നിട്ടുമുണ്ട്‌. കഴിഞ്ഞ മൂന്ന്‌ തെരഞ്ഞെടുപ്പ്‌ നോക്കിയാൽ പാലക്കാട്‌ മണ്ഡലത്തിൽ എൽഡിഎഫ്‌ വോട്ട്‌ വർധിക്കുകയാണ്‌. 2021ൽ യുഡിഎഫ്‌ –54,079. ബിജെപി–50,220. എൽഡിഎഫ്‌–36,433 എന്നിങ്ങനെയായിരുന്നു. 2024ലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌–58,389. ബിജെപി–39549. എൽഡിഎഫ്‌–37156 ആയി. ബിജെപിക്ക്‌ 10,671 വോട്ട്‌ കുറഞ്ഞു.

ഇ‍ൗ വോട്ട്‌ യുഡിഎഫിലേക്ക്‌ മറിച്ചു. എൽഡിഎഫിന്‌ 723 വോട്ട്‌ കൂടി. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വോട്ട്‌ കൂടി. ബിജെപി മൂന്നാംസ്ഥാനത്തായി. എൽഡിഎഫ്‌–43,385. യുഡിഎഫ്‌–49,574. ബിജെപി– 38,002. എൽഡിഎഫിന്‌ 6229 വോട്ട്‌ കൂടി. യുഡിഎഫിന്‌ 8815 വോട്ട്‌ കുറഞ്ഞു. ഇ‍ൗ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ വോട്ട്‌ വർധിപ്പിക്കും. സ്വന്തം മണ്ഡലത്തിലെ സ്ഥാനാർഥിയും നാട്ടുകാരനും ജീവകാരുണ്യ പ്രവർത്തകനുമായ എൻ എം ആർ റസാഖ്‌ മണ്ഡലത്തിൽ സ്വീകാര്യനാണ്‌. ഇതാണ്‌ കോൺഗ്രസിനെ അലട്ടുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home