തർക്കം കയ്യാങ്കളിയിലേക്ക്; കോതമംഗലത്ത് യുഡിഎഫിൽ ചേരിതിരിഞ്ഞ് അടി

കോതമംഗലം: വടാട്ടുപാറയിൽ നടന്ന കേരള കോൺഗ്രസ് (ജോസഫ്) മണ്ഡലം കൺവെൻഷനെ ചൊല്ലിയുള്ള സംഘർഷം തെരുവിലേക്ക്. കേരള കോൺഗ്രസ് (ജോസഫ്) പ്രവര്‍ത്തകരും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുമാണ് തെരുവില്‍ ഏറ്റുമുട്ടിയത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു.
യുഡിഎഫ് ജില്ലാ ചെയർമാൻ ഷിബു തെക്കുംപുറം ചെയർമാനായ 'എന്റെ നാട്' കൂട്ടായ്മയിലെ പ്രവർത്തകരെ മണ്ഡലം കൺവെൻഷനിൽ പങ്കെടുപ്പിച്ചതിനെ തുടർന്നാണ് യോഗം കയ്യാങ്കളിയിലെത്തിയത്. ഷിബു തെക്കുംപുറം ചാരിറ്റി പ്രവർത്തനമെന്ന വ്യാജേന രൂപീകരിച്ച എൻ്റെ നാടിന്റെ യോഗം ഞായറാഴ്ച കോൺഗ്രസ് ജോസഫ് വിഭാഗം യോഗമാക്കി മാറ്റിയെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
നടപടിയെ ചോദ്യം ചെയ്ത വടാട്ടുപാറയിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേരള കോൺഗ്രസുകാർ മർദിക്കുകയായിരുന്നു. പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടി തുടങ്ങിയതോടെ കേരള കോൺഗ്രസ് നേതാക്കളായ അപ്പു ജോസഫ്, ഷിബു തെക്കുംപുറം ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലംവിട്ടു.










0 comments