'കള്ളക്കടത്തോ ബിനാമി ഇടപാടോ ഇല്ല; എന്ത് തെറ്റാണ് ചെയർമാൻ ചെയ്തത്?'

സി ജെ റോയി, ടി എ ജോസഫ്
കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയെ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം വേട്ടയാടുന്നുവെന്ന് ഗ്രൂപ്പ് എംഡി ടി എ ജോസഫ് പറഞ്ഞു. ചില യുടൂബർമാർ ഗ്രൂപ്പിനെതിരെ മോശമായ രീതിയിൽ പ്രചാരണം നടത്തുന്നുണ്ട്. മരിച്ചയാളെ വേട്ടയാടുന്നത് നീതീകരിക്കാനാകില്ല. നിക്ഷേപകരെ കോൺഫിഡന്റ് ഗ്രൂപ്പ് കബളിപ്പിച്ചിട്ടില്ലെന്നും ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കമ്പനി ആർക്കും പണം കൊടുക്കാനില്ല. പലരിൽ നിന്നുമായി കമ്പനിക്കാണ് പണം കിട്ടാനാണുള്ളത്. കള്ളക്കടത്ത്, ബെനാമി ഇടപാടുകളൊന്നും നടത്തിയിട്ടില്ല. അങ്ങനെ വരുത്തിത്തീർക്കാൻ ചില യൂടൂബർമാർ ശ്രമിക്കുന്നുണ്ട്. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. മരണശേഷം ചെയർമാനെ വേട്ടയാടുന്നത് മ്ലേച്ഛകരമാണ്. എന്ത് തെറ്റാണ് ചെയർമാൻ ചെയ്തത്? ചെയർമാന്റെ മരണം ജോലികളെ ബാധിക്കില്ല. നിക്ഷേപർക്ക് അവലാതി വേണ്ട.- ജോസഫ് പറഞ്ഞു.
സി ജെ റോയിയുടെ ആത്മഹത്യയ്ക്ക് ഇടയാക്കിയ കാരണമെന്താണെന്ന് അറിയില്ല. പരിശോധനയുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും കേസിനെ സംബന്ധിച്ച് കൂടുതൽ സംസാരിക്കാനാകില്ലെന്നും എസ്‌ഐടിയുടെ നിയന്ത്രണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.









0 comments