ബേപ്പൂരിൽ ഭൂരിപക്ഷം വർധിക്കും: മുഹമ്മദ് റിയാസ്

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ ഇത്തവണ ഭൂരിപക്ഷം വർധിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ ലഭിച്ച 82000 വോട്ടിനേക്കാൾ കൂടുതൽ വോട്ട് ഇത്തവണ ബേപ്പൂരിൽ എൽഫിഫിനു ലഭിക്കും. 2021ലേതിനേക്കാൾ 2016 ൽ എൽഡിഎഫിന് സംസ്ഥാനത്ത് രണ്ടു ശതമാനം വോട്ട് കൂടിയപ്പോൾ ബേപ്പൂരിൽ അത് അഞ്ച് ശതമാനം ആയിരുന്നു. വോട്ടും വലിയതോതിൽ വർധിച്ചു.
എംഎൽഎ എന്ന നിലയിൽ ജനങ്ങൾക്കൊപ്പം അഞ്ചു വർഷം ഉണ്ടായിട്ടുണ്ട്. ജനങ്ങൾ എല്ലാ നിലയിലും അത് തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നല്ല മുന്നേറ്റം ബേപ്പൂരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടാവും. കോഴിക്കോട് ജില്ലയിൽ 13ൽ 13 സീറ്റും എൽഡിഎഫ് ജയിക്കുന്ന രാഷ്ട്രീയ സാഹചര്യയമാണുള്ളതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.










0 comments