ad
Deshabhimani

print edition ജനകീയാസൂത്രണ പ്രവർത്തകരുടെ സംഗമം ഇന്ന്‌

a
വെബ് ഡെസ്ക്

Published on Aug 16, 2026, 01:30 AM | 1 min read

തിരുവനന്തപുരം: ജനകീയാസൂത്രണത്തിന്റെ 30–ാം വാർഷികത്തിന്റെ ഭാഗമായി ജനകീയാസൂത്രണ പ്രവർത്തകരുടെ സംഗമം ഞായറാഴ്‌ച തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ നടക്കും. ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരുമുൾപ്പെടെ പങ്കെടുക്കും. രാവിലെ 10ന്‌ തദ്ദേശമന്ത്രി കെ എം ഷാജി ഉദ്ഘാടനം ചെയ്യും. ഡോ. ടി എം തോമസ്‌ ഐസക്‌ അധ്യക്ഷനാകും. മന്ത്രി സി പി ജോൺ മുഖ്യ പ്രഭാഷണവും പുസ്‌തക സമാഹാരത്തിന്റെ പ്രീ പബ്ലിക്കേഷൻ പ്രഖ്യാപനവും നടത്തും.


ജനകീയാസൂത്രണ വെബ്സൈറ്റ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വെബിനാർ സീരീസ് മുൻ തദ്ദേശമന്ത്രി എം ബി രാജേഷും ഉദ്‌ഘാടനംചെയ്യും. തുടർന്ന് 12 സെഷനുകളിലായി ‘ജനകീയാസൂത്രണം ഇനിയെങ്ങോട്ട്’ എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. ഡോ. തോമസ്‌ ഐസക്‌ നിർദേശങ്ങൾ ക്രോഡീകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home