പത്രികയിൽ ക്രിമിനൽ കേസ് മറച്ചു; റെജി ചെറിയാൻ എംഎൽഎക്ക് ഹെെക്കോടതിയുടെ സമൻസ്

കൊച്ചി: നാമനിർദേശപത്രികയിൽ ക്രിമിനൽ കേസുകളെക്കുറിച്ചുള്ള വിവരങ്ങളടക്കം മറച്ചുവച്ചെന്ന തെരഞ്ഞെടുപ്പ് ഹർജിയിൽ കുട്ടനാട് യുഡിഎഫ് എംഎൽഎ റെജി ചെറിയാന് ഹെെക്കോടതി സമൻസയച്ചു. ഹർജി പ്രഥമദൃഷ്ട്യ നിലനിൽക്കുന്നതാണെന്ന് വിലയിരുത്തിയ ജസ്റ്റിസ് പി വി ബാലകൃഷ്ണൻ മൂന്നാഴ്ചയ്‌ക്കകം മറുപടി നൽകാൻ നിർദേശിച്ചു.
സുതാര്യമല്ലാത്ത രീതിയിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും വിജയം അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് സ്വതന്ത്രസ്ഥാനാർഥിയായിരുന്ന ജെയ്സപ്പൻ മത്തായിയാണ് ഹർജി നൽയത്. ഹർജി 29ന് വീണ്ടും പരിഗണിക്കും.









0 comments