ad
Deshabhimani

സമ്പൂർണ ജയം; കരുവന്നൂർ ബാങ്ക് ഭരണ സമിതി എൽഡിഎഫിന്

karuvannur ldf victory

കരുവന്നൂർ സർവീസ്‌ സഹകരണബാങ്കിലെ ഭരണ സമിതി തെരഞ്ഞെടുപ്പിൽ വിജയിച്ച എൽ ഡി എഫ്‌ അംഗങ്ങളുടെ ആഹ്‌ളാദ പ്രകടനം

വെബ് ഡെസ്ക്

Published on Feb 22, 2026, 04:49 PM | 1 min read

തൃശൂർ: കുപ്രചാരകരായ കോൺഗ്രസ്‌ മത്സരരംഗത്ത്‌ നിന്ന്‌ ഒളിച്ചോടിയ കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ ഉജ്വല വിജയം. തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ കോൺഗ്രസ്‌ വോട്ടുകൾ ബിജെപിക്ക്‌ മറിച്ചിട്ടും എൽഡിഎഫ്‌ മിന്നുംവിജയം നേടി. എല്ലാ കള്ളപ്രചാരകർക്കും സഹകാരികളുടെ മറുപടിയാണ്‌ വിജയം.


ഭരണസമിതിയിലെ 13 അംഗങ്ങളും എൽഡിഎഫ് സ്ഥാനാർഥികളാണ്. 10 വർഷത്തിന് ശേഷമാണ് ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പ് നടക്കുന്നത്. മാടായിക്കോണം പി കെ ചാത്തൻ മാസ്റ്റർ സ്‌മാരക ഗവൺമെൻ്റ് യുപി സ്‌കൂളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് വോട്ടെടുപ്പ് നടന്നത്.


ആർ എൽ ശ്രീലാൽ, അശോകൻ കുനിയത്ത്, ബാലൻ കൊറ്റായി, കെ ഡി ദാമോദരൻ നമ്പൂതിരി, വി എസ് സജി, എ സി സനീഷ്, എം ആർ അജിത്, മനോജ് പുളിയത്ത്പറമ്പിൽ, സി എം സാനി, ശ്രീമ രാജീവ്, പി സി രഘു എന്നിവരാണ് വിജയിച്ചത്‌. 40 വയസ്സിന് താഴെയുള്ള വനിതകളുടെ വിഭാഗത്തിൽ അഡ്വ.സുജില നിതീഷും നിക്ഷേപക വിഭാഗത്തിൽ പി കെ വത്സലൻ എന്നിവർ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home