ad
Deshabhimani

കേന്ദ്രനിരീക്ഷകന്റെ നടപടിയിൽ പരാതി: സ്‌ട്രോങ്‌ റൂമുകൾ വീണ്ടും സീൽ ചെയ്തു

election
വെബ് ഡെസ്ക്

Published on Apr 12, 2026, 12:00 AM | 1 min read

കോട്ടയം: വോട്ടിങ്‌ യന്ത്രംസൂക്ഷിക്കുന്ന സ്‌ട്രോങ്‌ റൂമിന്റെ വാതിൽ താക്കോൽകൂടി ഉൾപ്പെടുത്തി സീൽചെയ്ത കേന്ദ്രനിരീക്ഷകന്റെ നടപടിയിൽ പരാതി ഉയർന്നതോടെ മൂന്ന്‌ മണ്ഡലങ്ങളുടേത്‌ വീണ്ടും സീൽ ചെയ്‌തു. വൈക്കം, ഏറ്റുമാനൂർ, കടുത്തുരുത്തി മണ്ഡലങ്ങളുടെ സ്‌ട്രോങ്‌ റൂമുകളാണ്‌ വീണ്ടും സീൽ ചെയ്‌തത്‌.


കേന്ദ്രനിരീക്ഷകനായ രഞ്‌ജൻകുമാർ സിൻഹയാണ്‌ താക്കോൽ താഴിനോട്‌ ചേർത്ത് സീൽ ചെയ്‌തത്‌. ബംഗാളിലും അസമിലും ഇത്തരത്തിലാണെന്നുപറഞ്ഞാണ്‌ താക്കോൽ താഴിനൊപ്പംവച്ച്‌ സീൽ ചെയ്തത്‌. റിട്ടേണിങ്‌ ഓഫീസർമാരും രാഷ്‌ട്രീയ പാർടി പ്രതിനിധികളും പരാതി ഉന്നയിച്ചതോടെ കലക്ടറുടെ നിർദേശപ്രകാരം താക്കോൽ നീക്കി സീൽ ചെയ്യുകയായിരുന്നു.


സുരക്ഷാസേന തോക്ക് 
ചൂണ്ടിയെന്ന വാർത്ത 
വാസ്തവവിരുദ്ധം-: കലക്ടർ


വൈക്കം നിയമസഭാ മണ്ഡലത്തിലെ വോട്ടിങ്‌ യന്ത്രങ്ങൾ സൂക്ഷിക്കുന്ന കോട്ടയം ബസേലിയസ് കോളജിലെ സ്‌ട്രോങ്‌ റൂം പരിസരത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുനേരെ സിഎപിഎഫ് ഉദ്യോഗസ്ഥർ തോക്കുചൂണ്ടിയെന്ന മാധ്യമവാർത്ത വാസ്തവവിരുദ്ധമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടർ ചേതൻകുമാർ മീണ വാർത്താ കുറിപ്പിൽ അറിയിച്ചു.


തെരഞ്ഞെടുപ്പ് കമീഷന്റെ ചട്ടംപാലിച്ചാണ് വിഷയം പരിഗണിച്ചത്. അടിസ്ഥാനരഹിത വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് കലക്ടർ അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home