print edition വീണ്ടും എൽപിജി വിലവർധന; ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിൽ: കെഎച്ച്ആർഎ

പ്രതീകാത്മക ചിത്രം
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും വർധിപ്പിച്ചതോടെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിലായെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെഎച്ച്‌ആർഎ). കഴിഞ്ഞമാസം വാണിജ്യ സിലിണ്ടറിന് 993 രൂപ വർധിപ്പിച്ചിരുന്നു.
46 രൂ പ വീണ്ടും വർധിപ്പിച്ചതിൽ അസോസിയേഷൻ പ്രതിഷേധിച്ചു.
മിൽമ പാലിന്റെ വിലയും നാലു രൂപ വർധിപ്പിച്ചത് ഇരട്ടപ്രഹരമായി. അസംസ്കൃതവസ്തുക്കൾ, പാൽ, പച്ചക്കറി, പാചകവാതകം, തൊഴിലാളി വേതനം തുടങ്ങി എല്ലാ മേഖലകളിലെയും ചെലവ് കുത്തനെ ഉയർന്നു.
നിരവധി ഹോട്ടലുകൾ അടച്ചു. ഭക്ഷണവില ഒരുപരിധിയിലധികം വർധിപ്പിക്കാനുമാകില്ല. മേ ഖലയെ സംരക്ഷിക്കാനും കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കാനും വിലവർധന അടിയന്തരമായി പിൻവലിക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജി ജയപാൽ, ജനറൽ സെക്രട്ടറി എൻ അബ്ദുൾ റസാഖ് എന്നിവർ ആവശ്യപ്പെട്ടു.










0 comments