ad
Deshabhimani

കോഴിക്കോട് ട്രെയിനിനുനേരെ കല്ലേറ്: വിദ്യാർഥിനിയുടെ താടിയെല്ല് പൊട്ടി

Aiswarya Ramakrishnan train stone pelting

അപകടത്തിൽപ്പെട്ട ഐശ്വര്യ രാമകൃഷ്ണൻ (ഇടത്)

വെബ് ഡെസ്ക്

Published on Mar 31, 2026, 04:22 PM | 1 min read

കോഴിക്കോട്: കോഴിക്കോട് ട്രെയിനിനുനേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിക്ക് ​ഗുരുതര പരിക്ക്. പുറമേരി സ്വദേശി ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. ഐശ്വര്യയുടെ താടിയെല്ല് പൊട്ടുകയും രണ്ട് പല്ലുകൾ നഷ്ടമാകുകയും ചെയ്തു.


ആലുവ യുസി കോളേജിലെ വിദ്യാർഥിനിയാണ് ഐശ്വര്യ. സ്റ്റഡി ലീവിനായി നാട്ടിലേക്ക് വരികയായിരുന്നു. തിങ്കൾ രാത്രി ഒൻപതരയോടെ കടലുണ്ടിക്കും ഫറോക്കിനും ഇടയിൽവെച്ചാണ് കല്ലേറുണ്ടായത്. സഹയാത്രികർ റെയിൽവെ പൊലീസിനെ അറിയിക്കുകയും തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.


ആർപിഎഫും ഫറോക്ക് പൊലീസും അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ മനുഷ്യാവകാശ കമീഷനും കേസെടുത്തു. മുന്‍പ് ഇതേ സ്ഥലത്ത് വച്ചുതന്നെ വന്ദേഭാരത് ട്രെയിനിന് നെരെയും കല്ലേറ് ഉണ്ടായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.


ഐശ്വര്യയ്ക്ക് സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചികിത്സയ്ക്ക് ധനസഹായത്തിനായി അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് വിവരങ്ങൾ-

രാമകൃഷ്ണൻ ആർ,

പുറമേരി ബ്രാഞ്ച്, കോഴിക്കോട്.

ACC NO: 40671101000308

IFSC : KLGB0040671

Mob No: 8606305352



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home