വെളിച്ചെണ്ണക്കള്ളൻ പിടിയിൽ; മോഷ്ടിച്ചത് 30 കുപ്പി

theft
വെബ് ഡെസ്ക്

Published on Aug 09, 2025, 07:27 AM | 1 min read

ആലുവ: തോട്ടുമുഖം പാലത്തിനുസമീപത്തെ പുത്തൻപുരയിൽ ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്​സ്' കടയിൽനിന്ന്​ വെളിച്ചെണ്ണ മോഷ്ടിച്ചയാൾ പിടിയിൽ. അസം സ്വദേശി ജവാദ് അലിയെ പൊലീസ് പെരുമ്പാവൂരിൽനിന്നാണ്​ പിടികൂടിയത്​. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്​ നടത്തിയ പരിശോധനയിലാണ് അറസ്​റ്റ്​.


കടയുടെ തറതുരന്ന് കയറാൻ ശ്രമിച്ച ജവാദ്​ അലി ഒടുവിൽ പൂട്ടുതല്ലിപ്പൊളിച്ചാണ് അകത്തുകയറിയത്. വിലപിടിച്ചതൊന്നും കൈയിൽ കിട്ടാതായതോടെയാണ് 30 കുപ്പി വെളിച്ചെണ്ണ ചാക്കിലാക്കി കടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home