ad
Deshabhimani

തേങ്ങ എടുത്തതുമായി ഉണ്ടായ തർക്കം: ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു

...
വെബ് ഡെസ്ക്

Published on Aug 01, 2025, 08:09 PM | 1 min read

കോഴിക്കോട്: തേങ്ങ പറിച്ചതുമായി ബന്ധപ്പെട്ടുണ്ടായ കുടുംബ വഴക്കിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു. കൂടരഞ്ഞിയിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. ജോണി, ഭാര്യ മേരി, മകൾ ജാനറ്റ്, സഹോദരി ഫിലോമിന എന്നിവർക്കാണ് വെട്ടേറ്റത്. കൽപിനി സ്വദേശി ജോണിയേയും കുടുംബത്തിനെയുമാണ് ജോണിയുടെ സഹോദരന്റെ മകൻ ജോമിഷ് വെട്ടി പരിക്കേൽപ്പിച്ചത്.


സംഘർഷത്തിൽ ജോമിഷിനും പരിക്കേറ്റു. പറിച്ചുവച്ച തേങ്ങ ഒരുവട്ടം ജോണി കൊണ്ടുപോയിരുന്നു. ബാക്കിയുള്ളത് എടുക്കാൻ എത്തിയപ്പോഴാണ് ജോമിഷ് എത്തി വാക്കു തർക്കമുണ്ടായത്. ജോണിയെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവർക്കു വെട്ടേറ്റത്.ജോണിയുടെ സഹോദരിയുടെ പറമ്പുമായി ബന്ധപ്പെട്ട് നേരത്തെ തർക്കമുണ്ട്.


ഈ പറമ്പിൽ നിന്നു ജോണി തേങ്ങ പറിച്ചതിനെ ചൊല്ലിയുണ്ടായ വാക്കു തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home