ad
Deshabhimani

print edition "എംഎസ് മരിയ' ജർമനിക്ക്‌ കൈമാറി കൊച്ചി കപ്പൽശാല

cochin
വെബ് ഡെസ്ക്

Published on Aug 13, 2026, 01:31 AM | 1 min read

കൊച്ചി: അത്യാധുനിക സാങ്കേതിക മികവോടെ കൊച്ചി കപ്പൽശാലയിൽ നിർമിച്ച വിവിധോദ്ദേശ്യ കപ്പലായ ‘എംഎസ് മരിയ', ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്എസ് ഷിഫ്ഫാർട്ട്സ് യുജി ആൻഡ് കമ്പനിക്ക് കൈമാറി. കമ്പനിക്കുവേണ്ടി നിർമിക്കുന്ന എട്ട് എച്ച്എസ് ഇക്കോഫ്രീറ്റർ മൾട്ടി പർപ്പസ് കപ്പലുകളിൽ രണ്ടാമത്തേതാണിത്‌.


കപ്പൽശാലയിൽ നടന്ന ചടങ്ങിൽ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ഡോ. എസ് ഹരികൃഷ്ണൻ, എച്ച്എസ് ഷിഫ്ഫാർട്ട്സ് യുജി ആൻഡ് കമ്പനി ഡയറക്ടർ ഹെയ്ൻസ് ജോസഫ് ഷെപേഴ്‌സ് എന്നിവർ രേഖകളിൽ ഒപ്പുവച്ചു. നെതർലൻഡ്‌സ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രൂട്ട് ഷിപ്‌ ഡിസൈൻ എന്ന എന്‍ജിനീയറിങ് കമ്പനിയാണ്‌ കപ്പൽ രൂപകൽപ്പന ചെയ്തത്‌.അന്താരാഷ്ട്ര വ്യാപാരം, ചരക്കുനീക്കം എന്നിവയ്‌ക്കായി പ്രത്യേകം നിർമിച്ച കപ്പലിന് 7000 മെട്രിക് ടൺ ഭാരം വഹിക്കാനാകും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home