ad
Deshabhimani

കുവൈത്തിൽ ഡ്രോൺ ആക്രമണം

print edition നെടുന്പാശേരിയിൽ 
3 വിമാനം റദ്ദാക്കി

pakistandrone
വെബ് ഡെസ്ക്

Published on Jun 04, 2026, 12:00 AM | 1 min read

നെടുമ്പാശേരി : ഇറാന്റെ ഡ്രോൺ ആക്രമണത്തെതുടർന്ന് കുവൈത്ത്‌ വിമാനത്താവളം അടച്ചതോടെ കൊച്ചിയിൽനിന്ന്‌ കുവൈത്തിലേക്കുള്ള രണ്ട്‌ വിമാനസർവീസുകൾ റദ്ദാക്കി. വ്യോമപാത അടച്ചതിനാൽ ബഹ്‌റൈനിലേക്കുള്ള ഒരു വിമാനസർവീസും റദ്ദാക്കി. ബുധൻ പുലർച്ചെ 3.05ന്‌ പോകേണ്ട ജസീറയുടെ കുവൈത്ത് വിമാനം, പകൽ 11.45ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ബഹ്റൈൻ വിമാനം, രാത്രി 9.45ന് പുറപ്പെടേണ്ട ഇൻഡിഗോയുടെ കുവൈത്ത് വിമാനം എന്നിവയാണ്‌ റദ്ദാക്കിയത്‌.


കരിപ്പൂരിൽനിന്ന് ബുധൻ രാവിലെ 7.42ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ്393 വിമാനം പകൽ 12.46ന് തിരിച്ചെത്തി. ബഹ്റൈൻ വിമാനത്തിൽ പേകാനിരുന്ന 119 യാത്രക്കാരെ വിമാനത്തിൽനിന്ന് ഇറക്കി തിരിച്ചയച്ചു. യാത്രക്കാർക്ക് ബദൽ യാത്രാക്രമീകരണം ഒരുക്കുമെന്ന്‌ അധികൃതർ അറിയിച്ചു. വ്യോമപാത സാധാരണനിലയിലാകുന്നതനുസരിച്ച്‌ തുടർസർവീസുകൾ ക്രമീകരിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home