ad
Deshabhimani

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവർക്ക് സന്ദേശം അയയ്‌ക്കാനുണ്ട്; അനുമതി തേടി സർക്കാർ

high court
വെബ് ഡെസ്ക്

Published on Mar 03, 2026, 07:07 PM | 1 min read

കൊച്ചി: വയനാട്ടിൽ ദുരിതബാധിതർക്കായുള്ള വീടുകളുടെ നിർമാണം പൂർത്തിയായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയവർക്ക് നന്ദിസന്ദേശം അറിയിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. നന്ദി പ്രകടിപ്പിച്ച്‌ വാട്‌സാപ് സന്ദേശം അയക്കാനാണ്‌ അനുമതി തേടിയത്‌. ഇതിനായി പ്രത്യേകം അപേക്ഷ നൽകാനും അത് പരിഗണിച്ച് തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അറിയിച്ചു.


ജീവനക്കാർക്ക് സന്ദേശം അയച്ചതുപോലെ സമാനരീതിയിൽ സന്ദേശങ്ങൾ അയക്കരുതെന്ന കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്‌. ഇക്കാരണത്താലാണ് പ്രത്യേക അനുമതി തേടിയത്. ഹർജിയിൽ ബുധനാഴ്ചയും വാദം തുടരും. സർക്കാർ ജീവനക്കാർക്ക് സന്ദേശം അയക്കുന്നതിൽ എന്താണ് തെറ്റെന്നും എപ്പോൾ അയക്കണമെന്ന് സർക്കാരിന് തീരുമാനിച്ചുകൂടേയെന്നും വാദത്തിനിടെ കഴിഞ്ഞദിവസം കോടതി ആരാഞ്ഞിരുന്നു. സന്ദേശം അയക്കുന്നത് എങ്ങനെയാണ് സ്വകാര്യതാലംഘനമാകുന്നതെന്നും ചോദിച്ചിരുന്നു. ഐടി മിഷൻ വികസിപ്പിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോമിൽനിന്നാണ് സന്ദേശങ്ങൾ അയച്ചതെന്നും ഡാറ്റ ചോർന്നിട്ടില്ലെന്നും സർക്കാർ സത്യവാങ്മൂലവും നൽകിയിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home