ad
Deshabhimani

print edition മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ 
പുരസ്‌കാരങ്ങൾ സമ്മാനിച്ചു

R BINDU
വെബ് ഡെസ്ക്

Published on Mar 11, 2026, 01:09 AM | 1 min read

തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ഉന്നതവിജയം നേടിയ 2000 വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്‌കാരം സമ്മാനിച്ചു. സർക്കാർ വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽത്തന്നെ തുക വിദ്യാർഥികളുടെ അക്കൗണ്ടുകളിലെത്തി.


ഇത്രയേറെ വിദ്യാർഥികൾക്ക് ഉയർന്ന തുക നൽകുന്ന സ്‌കോളർഷിപ്‌ പദ്ധതി മറ്റെവിടെയും ഉണ്ടാകില്ലെന്ന്‌ മന്ത്രി പറഞ്ഞു. യങ്‌ ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിലൂടെ അഞ്ചു ലക്ഷംമുതൽ 25 ലക്ഷം രൂപവരെയാണ് നൽകുന്നത്. എൽബിഎസ് വനിതാ എൻജിനിയറിങ് കോളേജിലെ വിദ്യാർഥികൾ വികസിപ്പിച്ച വിസാറ്റ് സാറ്റലൈറ്റിന് 31 ലക്ഷം രൂപയുടെ ധനസഹായം സംസ്ഥാന സർക്കാർ നൽകി.


മുഖ്യമന്ത്രിയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിലൂടെ വിദ്യാർഥികൾ ഗവേഷണങ്ങൾ നടത്തുകയാണ്‌. അടുത്ത വർഷംമുതൽ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.


ഓരോ വിദ്യാർഥിക്കും ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ്‌ പുരസ്കാരം. 2022–-23, 2023–-24 വർഷങ്ങളിൽ ബിരുദ പഠനത്തിൽ ഏറ്റവും ഉയർന്ന മാർക്കുനേടിയ, വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് പുരസ്‌കാരം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home