print edition കാന്തപുരവും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ കാന്തപുരം എ പി മു മുസ്ല്യാരുമായി മര്‍കസ് നോളജ് സിറ്റിയിൽ കൂടിക്കാഴ്‌ച നടത്തുന്നു. മുഹമ്മദ് അബ്ദുൾ ഹക്കീം അസ്‌ഹാരി, സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് എന്നിവർ സമീപം
താമരശേരി (കോഴിക്കോട്): ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. മർകസ് നോളജ് സിറ്റിയിൽ സൗഹൃദ സന്ദർശനമായിരുന്നു. ആനക്കാംപൊയിലിലെ തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓൺ ഉൾപ്പെടെ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മുഖ്യമന്ത്രി നോളജ് സിറ്റി സന്ദർശിച്ചത്.
നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ നടക്കുന്ന ബദ്‌റുൽ കുബ്റ സമാധാന സമ്മേളനത്തിന്റെ സന്ദേശം കാന്തപുരം മുഖ്യമന്ത്രിക്ക് കൈമാറി. സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
മർക്കസ് സിഇഒ മുഹമ്മദ് അബ്ദുൾ ഹക്കീം അസ്‌ഹാരി മുഖ്യമന്ത്രിയെ സ്വീകരിച്ചു.










0 comments