ad
Deshabhimani

കാനത്തിൽ ജമീലയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച്‌ മുഖ്യമന്ത്രി

cm pinarayi vijayan visits Jameela’s home.jpg
വെബ് ഡെസ്ക്

Published on Dec 07, 2025, 08:25 PM | 1 min read

കോഴിക്കോട്‌: അന്തരിച്ച കൊയിലാണ്ടി എംഎൽഎയും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ കാനത്തിൽ ജമീലയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അത്തോളി ചോയിക്കുളം കാനത്തിൽ വീട്ടിലെത്തിയ മുഖ്യമന്ത്രി എംഎൽഎയുടെ ഭർത്താവ്‌ കെ അബ്ദുറഹ്മാനെയും മക്കളായ ഐറിജ്‌ റഹ്മാൻ, അനൂജ സുഹൈബ്‌ എന്നിവരെയും മറ്റ്‌ കുടുംബാംഗങ്ങളെയും അനുശോചനം അറിയിച്ചു.


സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബും ഒപ്പമുണ്ടായി. അർബുദത്തെ തുടർന്ന്‌ ചികിത്സയിലായിരുന്ന കാനത്തിൽ ജമീല കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home