ad
Deshabhimani

മുഖ്യമന്ത്രിയുടെ രണ്ട് ചോദ്യം; കോൺ​ഗ്രസിന് ഉത്തരമുണ്ടോ?

Pinarayi Vijayan Speaking

പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Mar 31, 2026, 06:09 PM | 1 min read

തിരുവനന്തപുരം: കോൺ​ഗ്രസ് വാ​ഗ്ദാനം നൽകി വഞ്ചിച്ച രണ്ട് സംഭവങ്ങൾ ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടകയിലെ ​യെലഹങ്കയിൽ കോൺ​ഗ്രസ് സർക്കാർ നടത്തിയ ബുൾഡോസർ രാജും വയനാട് ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ നടത്തിയ പണപ്പിരിവും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.


​യെലഹങ്ക കൊഗിലുവിൽ ബുൾഡോസർ രാജിൽ വഴിയാധാരമാക്കിയ കുടുംബങ്ങളുടെ പുനരധിവസിപ്പിക്കും എന്ന വാ​ഗ്ദാനത്തിൽനിന്ന് കോൺഗ്രസ്‌ സർക്കാർ പിന്നോട്ടുപോയിരുന്നു. യെലഹങ്കയിൽ സിദ്ധരാമയ്യ സർക്കാർ വീടുകൾ ഇടിച്ചു നിരത്തിയിട്ട് ഇന്നേക്ക് 101 ദിവസം കഴിഞ്ഞു. ബുൾഡോസർ രാജിനിരയായവർ ടാർപോളിൻ ഷീറ്റുകൾക്കു കീഴെ അന്തിയുറങ്ങാൻ തുടങ്ങിയിട്ടും അത്രയും ദിവസംതന്നെ. വീടുകൾ തകർത്തു തെരുവാധാരമാക്കിയ പാവങ്ങൾക്ക് എന്തുകൊണ്ടാണ് കിടക്കാനുള്ള ഇടം കോൺഗ്രസ്‌ സർക്കാർ കൊടുക്കാത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു.


വയനാട് ചൂരൽമല-മുണ്ടക്കൈ പുനരധിവാസത്തിനായി കോൺഗ്രസ് പിരിച്ച പണം എവിടെയെന്നോ എത്രയെന്നോ ഒരു വിവരവുമില്ല. ആപ്പ് പുറത്തിറക്കി കോൺഗ്രസ് പണപ്പിരിവു തുടങ്ങിയിട്ട് നാളേക്ക് 590 ദിവസം ആകുകയാണ്. ദുരന്തബാധിതർക്കായി പിരിച്ച പണം എവിടെയാണെന്നും അതിന്റെ കണക്ക് എന്തിനാണ് കോൺ​ഗ്രസ് മറച്ചുവെക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.


മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ


യലഹങ്കയിലെ പാവങ്ങളുടെ വീടുകൾ

കർണാടകയിലെ കോൺഗ്രസ്സ് സർക്കാർ ഇടിച്ചു നിരത്തിയിട്ട് ഇന്നേക്ക് 101 ദിവസം കഴിഞ്ഞു. ബുൾഡോസർ രാജിനിരയായവർ ടാർപോളിൻ ഷീറ്റുകൾക്കു കീഴെ അന്തിയുറങ്ങാൻ തുടങ്ങിയിട്ടും 101 ദിവസം.

യലഹങ്കയിലെ ഇരകൾക്ക് ജനുവരി ഒന്നിന് കർണാടക സർക്കാർ വീടു നൽകുമെന്നു പറഞ്ഞു പറ്റിച്ചിട്ട് നാളേക്ക് മൂന്നു മാസം.

വയനാട് ചൂരൽമല-മുണ്ടക്കൈ പുനരധിവാസത്തിനായി കോൺഗ്രസ് പിരിച്ച പണം എവിടെയെന്നോ എത്രയെന്നോ ഒരു വിവരവുമില്ല. ആപ്പ് പുറത്തിറക്കി കോൺഗ്രസ്സ് പണപ്പിരിവു തുടങ്ങിയിട്ട് നാളേക്ക് 590 ദിവസം.

നിയമസഭാ സമ്മേളനങ്ങളിലോ ഈ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തോ കേരളത്തിൽ സംവാദത്തിന്റെ അന്തരീക്ഷം ലവലേശം ആഗ്രഹിക്കാത്തകൂട്ടരാണ് ഇവിടത്തെ പ്രതിപക്ഷം. അവരോട് ആവർത്തിച്ചു ചോദിക്കുകയാണ് : യെലഹങ്കയിൽ ബുൾഡോസർ വെച്ച് വീടുകൾ തകർത്തു തെരുവാധാരമാക്കിയ പാവങ്ങൾക്ക് എന്തുകൊണ്ടാണ് നിങ്ങൾ കിടക്കാനുള്ള ഇടം കൊടുക്കാത്തത്? വയനാട് ദുരന്തബാധിതർക്കായി പിരിച്ച പണം എവിടെയാണ്? അതിന്റെ കണക്ക് എന്തിനാണ് നിങ്ങൾ മറച്ചുവെക്കുന്നത്?






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home