തദ്ദേശസ്ഥാപനങ്ങളിലെ പ്രവർത്തനങ്ങളിലൂടെ ജനങ്ങൾ സർക്കാരിനെയാണ് വിലയിരുത്തുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ പ്രവർത്തനങ്ങളിലൂടെ ജനങ്ങൾ സർക്കാരിനെയാണ് വിലയിരുത്തുന്നതെന്നും കാലത്തിന്റെ മാറ്റം അനുസരിച്ച് നവീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതാണ് സർക്കാർ ലക്ഷ്യം. അതിന്റെ ഭാഗമായാണ് കെസ്മാർട്ട് എല്ലാ പഞ്ചായത്തുകളിലും വ്യാപിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ- സ്മാർട്ട് ത്രിതല പഞ്ചായത്തുകളിൽ വിന്യസിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഓഫീസിൽ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് തിക്തമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ന്യായമായ ആവശ്യങ്ങൾ പരിഹരിക്കില്ല എന്ന വാശിയോടെ ഇരിക്കുന്ന ചില ദുർമുഖങ്ങൾ ഉണ്ട്. ആ സംസ്‌കാരം മാറ്റിയെടുക്കുന്നതിനുള്ള തീവ്രമായി ശ്രമമാണ് സർക്കാർ നടത്തുന്നത്. ജീവനക്കാരെല്ലാം മോശക്കാരാണെന്നല്ല. എന്നാൽ ഒരു വിഭാഗത്തിന് അവരുടേതായ കാര്യങ്ങളാണ് താല്പര്യം. തെറ്റായ പലതും നടത്തുന്നതിനാണ് അത്തരക്കാർക്ക് താല്പര്യം. അത് അവസാനിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.










0 comments