ad
Deshabhimani

അതിജീവനത്തിന്റെ കരുത്തുമായി ഒന്നിച്ച് മുന്നേറാം; ലോകമലയാളികൾക്ക് ഈസ്റ്റർ ആശംസിച്ച് മുഖ്യമന്ത്രി

Pinarayi Vijayan

മുഖ്യമന്ത്രി പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Apr 04, 2026, 09:07 PM | 1 min read

തിരുവനന്തപുരം : ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

നന്മയും സ്നേഹവും ഏതൊരു പ്രതിബന്ധത്തെയും അതിജീവിക്കുമെന്നും അന്തിമ വിജയം സത്യത്തിന്റേതാണെന്നുമുള്ള സന്ദേശമാണ് ഈസ്റ്റർ പകരുന്നത്. അനീതിക്ക് മുകളിൽ മാനവികതയും സ്നേഹവും പ്രകാശമായി ഉദിച്ചുയർന്ന ദിനമാണ് ഈസ്റ്ററെന്നും അദ്ദേഹം ഈസ്റ്റർ സന്ദേശത്തിൽ കുറിച്ചു.


ഈസ്റ്റർ പകരുന്ന സന്ദേശം ഉയർത്തിപ്പിടിച്ച് പതറിപ്പോകുന്ന നിമിഷങ്ങളിൽ നിന്ന് കരുത്തോടെ ഉയിർത്തെഴുന്നേൽക്കാനും, സമാധാനത്തിന്റെ പക്ഷം ചേർന്ന് ലോകത്തിന് ഊർജമാകാനും എല്ലാവർക്കും സാധിക്കട്ടെ. പ്രത്യാശയുടെ തിരിനാളം തെളിച്ച് പുതിയൊരു പുലരിയിലേക്ക് നമുക്ക് ഒന്നിച്ച് ചുവടുവെക്കാം എന്നും മുഖ്യമന്ത്രി ആശംസിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home