എതിരില്ലാതെ ഏഴിൽ ഏഴും നേടി എസ്എഫ്ഐ; കാലടി സർവകലാശാലയിൽ ഉജ്വല വിജയം

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്‌ക്ക് ഉജ്വല വിജയം. തിങ്കളാഴ്‌ച നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ ആകെയുള്ള ഏഴുസീറ്റും എസ്‌എഫ്‌ഐ എതിരില്ലാതെ നേടി. കെ യു നികുഞ്ജൻ (ചെയർപേഴ്‌സൺ), അപ്‌സര എസ് ജയരാജൻ (വൈസ് ചെയർപേഴ്‌സൺ), കെ എൽ അതുല്യ (ജനറൽ സെക്രട്ടറി), പി എസ് അർച്ചന, എം സി ഷിഫ്‌ന (ജോയിന്റ് സെക്രട്ടറിമാർ), സി പി ശ്രദ്ധ, ദേവിക രാജു (എക്‌സിക്യൂട്ടീവ്) എന്നിവരാണ് വിജയിച്ചത്.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 20 യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സീറ്റുകളിൽ 17ഉം നേടി എസ്‌എഫ്‌ഐ വിജയം ഉറപ്പിച്ചിരുന്നു. സർവകലാശാലയിൽ നടന്ന ആഹ്ലാദ പ്രകടനത്തിനു ശേഷം ചേർന്ന യോഗത്തിൽ എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് അമൽ, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ഋതിഷ, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എം അശ്വന്ത് എന്നിവർ സംസാരിച്ചു.









0 comments