print edition ക്ലീൻ കേരള ഗാനം അക്ഷരമുറ്റം മെഗാ ഇവന്റിൽ പുറത്തിറങ്ങും

തിരുവനന്തപുരം: കേരള ഖരമാലിന്യ പരിപാലനപദ്ധതിയുടെ ക്ലീൻ കേരള ഗാനം അക്ഷരമുറ്റം മെഗാ ഇവന്റ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിക്കും. വിദ്യാർഥികളിൽ മാലിന്യസംസ്കരണത്തിന് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ് പുതിയ ഗാനം. സ്റ്റേറ്റ് സോളിഡ് വേസ്റ്റ് മാനേജ്‌മെന്റിന്റെ പ്രോജക്ട് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ വിഷ്വൽ ഗാനത്തെ വേദിയിൽ പരിചയപ്പെടുത്തും.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ 28ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ അധ്യക്ഷനാകും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുമോദനപ്രഭാഷണം നടത്തും. മന്ത്രി വി ശിവൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ്, സ്വാഗതസംഘം ചെയർമാൻ വി ജോയി എംഎൽഎ, എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ടി എൻ സീമ, എ എ റഹിം എംപി, ഡി കെ മുരളി എംഎൽഎ, ആനാവൂർ നാഗപ്പൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് തുടങ്ങിയവർ സംസാരിക്കും.
എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് യഥാക്രമം ഒരുലക്ഷം, 50,000 രൂപവീതവും പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനത്തിന് 25,000 രൂപയും രണ്ടാംസ്ഥാനത്തിന് 15,000 രൂപയുമാണ് സമ്മാനത്തുക. വിജയികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും നൽകും.
വൈകിട്ട് അഞ്ചിന് കുമരകം നാട്ടുപെരുമയുടെ നാടൻപാട്ടുമേളയോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. സമ്മാനവിതരണത്തിനുശേഷം ഗായകൻ കെ എസ് ഹരിശങ്കറും ടീമും അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കും അരങ്ങേറും.
വെൻകോബ് പ്രൈസ് സ്പോൺസറും ഗ്ലോബൽ അക്കാദമി എഡ്യുക്കേഷണൽ പാർട്‌ണറും കിലോ ബസാർ മുഖ്യപ്രായോജകരും ഓക്സിജൻ ഡിജിറ്റൽ ഷോപ്, എൻഎസ് സഹകരണ ആശുപത്രി, സിയാൽ, ബാങ്ക് ഓഫ് ബറോഡ, അമൃത്‌വേണി, ബുഡീസ്, ഇമേജ്, ഇഎംസി, കേരള ബാങ്ക്, ഫ്ളോറാ ഫാൻടാസിയ, നിക്ഷാൻ ഇലക്ട്രോണിക്സ്, വിസ്മയ, എൻആർഇ, ധർമപ്രിയ ഫിനാൻസ്, സവാരി, ഔഷധി, ന്യൂരാജസ്ഥാൻ മാർബിൾസ്, നാഷണൽ ഹെൽത്ത് മിഷൻ, കിഫ്ബി, ജയിൻ യൂണിവേഴ്സിറ്റി, ആന്റണീസ് അക്കാദമി തുടങ്ങിയവർ സഹപ്രായോജകരുമാണ്.










0 comments