ad
Deshabhimani

"വൃത്തിയുണ്ടെങ്കിൽ നാളെയുണ്ട്' ബ്രോഷർ പ്രകാശിപ്പിച്ചു

clean kerala company

‘വൃത്തിയുണ്ടെങ്കിൽ നാളെയുണ്ട്’ ബ്രോഷർ -മന്ത്രി എം ബി രാജേഷ് പ്രകാശിപ്പിക്കുന്നുt

വെബ് ഡെസ്ക്

Published on Jan 01, 2026, 01:14 AM | 1 min read

തിരുവനന്തപുരം: ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ അജൈവ പാഴ്‌വസ്തു നിർമാർജനവും ശുചിത്വ പരിപാലന പ്രവർത്തനങ്ങളും തദ്ദേശസ്ഥാപന ഭരണസമിതികളിലും പൊതുജനങ്ങളിലും എത്തിക്കുന്നതിനായി തയ്യാറാക്കിയ പ്രവർത്തന ബ്രോഷർ - ‘വൃത്തിയുണ്ടെങ്കിൽ നാളെയുണ്ട്’ മന്ത്രി എം ബി രാജേഷ് പ്രകാശിപ്പിച്ചു. 2026ലെ കലണ്ടറിന്റെ പ്രകാശനവും നടന്നു. ബോധവൽക്കരണത്തിനും ശുചിത്വകേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനത്തെ നയിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബ്രോഷറും കലണ്ടറും പുറത്തിറക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്‌ടർ ജെറോമിക് ജോർജ്, കില ഡയറക്‌ടർ ജനറൽ നിസാമുദീൻ, ശുചിത്വ മിഷൻ ഡയറക്‌ടർ യു വി ജോസ്, ക്ലീൻ കേരള കമ്പനി എംഡി ജി കെ സുരേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home