ad
Deshabhimani

പാലക്കാട്‌ പൂരത്തിനിടെ സംഘർഷം: 2 പേർക്ക് പരിക്ക്

police
വെബ് ഡെസ്ക്

Published on Mar 31, 2025, 09:04 PM | 1 min read

പാലക്കാട്‌: മണ്ണേങ്കോട് ഹരിഹരക്കുന്ന് ക്ഷേത്രത്തിലെ പൂരത്തിനിടെയുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്ക്. മണ്ണേങ്കോട് കറുവൻതൊടി വിഷ്ണു (ഡിവൈഎഫ്ഐ അത്താണി യൂണിറ്റ് വൈസ് പ്രസിഡന്റ്‌), വിഷ്ണുവിന്റെ ബന്ധു വല്ലപ്പുഴ സ്വദേശി പ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്. കോർമോത്തുപടി വേലാഘോഷ കമ്മിറ്റിയുടെ വേല വരവിനിടയിലേക്ക് യുവാക്കൾ വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ചു. ഇത്‌ തടഞ്ഞ കമ്മിറ്റിക്കാരുമായി വാക്കുതർക്കമുണ്ടായി.


ശേഷം, യുവാക്കൾ ആളുകളും മാരകായുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നു. അഷ്ഫാക് കത്തിവീശി. വിഷ്ണുവിന്റെ മുഖത്തും പ്രകാശിന് മുതുകിലും ചുണ്ടിലുമാണ് കുത്തേറ്റത്. ഇരുവരെയും പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ അഷ്ഫാക്കിനെ നാട്ടുകാരും കമ്മിറ്റി ഭാരവാഹികളും ചേർന്ന്‌ പൊലിസിനെ ഏൽപ്പിച്ചു. അക്രമത്തിനുപിന്നിൽ പ്രദേശത്തെ ലഹരി മാഫിയയാണെന്ന് പരിക്കേറ്റവർ പറഞ്ഞു. പാറക്കാട്ടുപടി അഷ്ഫാക് (20), സഹോദരൻ ഷഫീഖ് (28) എന്നിവരെ കൊപ്പം പൊലീസ് അറസ്റ്റ്‌ ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home