കേരള കോൺഗ്രസ് (ജോസഫ് വിഭാഗം)നേതൃത്വ സമ്മേളനം: നടുറോഡിൽ കൂട്ടയടി

കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) നേതാക്കൾ തൃശൂരിൽ ഏറ്റുമുട്ടുന്നു
തൃശൂർ: കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) ഇരിങ്ങാലക്കുട നിയോജക മണ്ഡലം നേതൃത്വ സമ്മേളനത്തിൽ കൂട്ടയടി. പാർടി ഡെപ്യൂട്ടി ചെയർമാനും ഇരിങ്ങാലക്കുട എംഎൽഎയുമായ തോമസ് ഉണ്ണിയാടന് സൗഹൃദക്കൂട്ടായ്‌മയുടെ പേരിൽ വെള്ളിയാഴ്‌ച തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ സ്വീകരണം ഒരുക്കിയിരുന്നു. ഇതേ സമയത്ത് ജില്ലാ നേതൃത്വം വിളിച്ചുചേർത്ത സമ്മേളനത്തിലേക്ക് തോമസ് ഉണ്ണിയാടനെ പിന്തുണക്കുന്ന ഒരു വിഭാഗം ഇരച്ചുകയറി. തുടർന്ന് കൂട്ടയടി നടക്കുകയായിരുന്നു.
ഇരിങ്ങാലക്കുട സൗത്ത് ബസാർ റോഡിലെ വെള്ളാനിക്കാരൻ കോപ്ലക്‌സിലായിരുന്നു സമ്മേളനം കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി വി കുരിയാക്കോസ് അടക്കം പങ്കെടുത്ത യോഗത്തിലാണ് സംഘർഷം. അടി തെരുവിലേക്ക് കടന്നു. ഒരുപ്രവർത്തകന്റെ തലപൊട്ടി ചോര ഒഴുകി.
ഇതേ സമയത്ത് തൃശൂരിൽ ചേർന്ന സ്വീകരണ സമ്മേളനം എഐസിസി സെക്രട്ടറി ടി എൻ പ്രതാപൻ ഉദ്‌ഘാടനം ചെയ്‌തു. ഉണ്ണിയാടനാണ് ശരിയെന്നും നേതൃത്വത്തിന് തെറ്റുപറ്റിയെന്നും പ്രതാപൻ പറഞ്ഞു. തനിക്ക് മന്ത്രി സ്ഥാനം ലഭിക്കാത്തതിൽ വേദനയുണ്ടെന്ന് യോഗത്തിൽ തോമസ് ഉണ്ണിയാടൻ തുറന്നു പറഞ്ഞു. മറ്റു പല ജില്ലകളിലും ഇത്തരം സൗഹൃദക്കൂട്ടായ്‌മകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.









0 comments