ad
Deshabhimani

print edition മുഖ്യമന്ത്രി പിഎം ശ്രീ നിലപാട് വ്യക്തമാക്കണം: ബിനോയ് വിശ്വം

Binoy Viswam,

ബിനോയ്‌ വിശ്വം

വെബ് ഡെസ്ക്

Published on Jun 15, 2026, 12:01 AM | 1 min read

തിരുവനന്തപുരം: വിസിമാരെ ഉപദേശിക്കുംമുമ്പ് പിഎം ശ്രീയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി നേതാവിന്റെ പ്രസ്താവനയോട് മുഖ്യമന്ത്രിയുടെ പ്രതികരണം അറിയാൻ ജനങ്ങൾക്ക് താൽപ്പര്യമുണ്ട്‌. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ വിസിമാർ ജനങ്ങളോട് മാപ്പ് പറയേണ്ടതുണ്ടെങ്കിൽ അത് ആദ്യം ബാധകമാകുക മുഖ്യമന്ത്രി വിഡി സതീശന് തന്നെയായിരിക്കുമെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.


ഗോൾവാൾക്കറുടെ ചിത്രത്തിനുമുമ്പിൽ പൂജയ്ക്കുപോയ മുഖ്യമന്ത്രിയുടെ പാതയാണ് വൈസ് ചാൻസലർമാർ പിൻപറ്റിയത്. പിഎം ശ്രീ നടപ്പാക്കുന്നതിൽ നിലപാട് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. അദ്ദേഹം ഗാന്ധിജിക്കും ഗോഡ്‌സെയ്‌ക്കും നടുവിൽനിന്ന് വലയുന്ന കാഴ്ചയാണ്‌ മതനിരപേക്ഷ കേരളം കാണുന്നത്‌. പിഎം ശ്രീ നടത്തിപ്പിന്റെ കാര്യസ്ഥപ്പണിയെടുക്കാൻ മുസ്ലിംലീഗ് മന്ത്രിയെ നിർബന്ധിക്കുന്ന മുഖ്യമന്ത്രി ഗാന്ധി, നെഹ്റു പാരമ്പര്യങ്ങളെയാണ് കുഴിച്ചുമൂടുന്നതെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home