Deshabhimani

print edition ശമ്പളപരിഷ്‌കരണം: 5 വർഷ തത്വം അട്ടിമറിച്ചെന്ന വാദം തെറ്റ്‌: 
കെ എൻ ബാലഗോപാൽ

K N Balagopal Press Meet

കെ എൻ ബാലഗോപാൽ

വെബ് ഡെസ്ക്

Published on Oct 13, 2026, 12:23 AM | 1 min read

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അഞ്ചുവർഷ ശമ്പളപരിഷ്‌കരണതത്വം അട്ടിമറിച്ചെന്നും ശമ്പള, -ഡിഎ കുടിശ്ശികകളുടെ സാമ്പത്തികബാധ്യത പുതിയ സർക്കാരിനുമേൽ കെട്ടിവച്ചെന്നുമുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ വാദത്തിന്‌ അടിസ്ഥാനമില്ലെന്ന്‌ മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. പൊതുസമൂഹത്തെയും ജീവനക്കാരെയും തെറ്റിദ്ധരിപ്പിക്കാനാണ്‌ നീക്കം.


ഫെബ്രുവരി 23-ന് 12-ാം ശമ്പളപരിഷ്‌കരണ കമീഷൻ ചെയർമാനെയും അംഗങ്ങളെയും നിശ്ചയിച്ച് മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകണമെന്ന വ്യവസ്ഥയോടെ ഉത്തരവിറക്കിയിരുന്നു. മാർച്ച് അഞ്ചിന് പുറത്തിറക്കിയ ടേംസ് ഓഫ് റഫറൻസിൽ 2024 ജൂലൈ ഒന്ന്‌ പ്രാബല്യതീയതിയായും നിശ്‌ചയിച്ചു. മാർച്ച് 20-ഓടെ കമീഷൻ അംഗങ്ങളുടെ സിറ്റിങും ഓഫീസ്‌ പ്രവർത്തനവും തുടങ്ങി.


ജീവനക്കാർക്ക്‌ ചോദ്യാവലിയും പുറത്തിറക്കി. അഞ്ചുവർഷ തത്വം ഉറപ്പാക്കി എൽഡിഎഫ് സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങിയ തുടർനടപടികളെയാണ് യുഡിഎഫ്‌ സർക്കാർ പ്രതിസന്ധിയിലാക്കിയത്‌. വീഴ്ച മറച്ചുവയ്‌ക്കാൻ മുൻ സർക്കാരിനുമേൽ പഴിചാരുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. ശമ്പളപരിഷ്കരണത്തിനും എട്ട്‌ ഗഡുവായി നൽകേണ്ട ഡിഎ-യുടെ ആദ്യ ഗഡുക്കൾക്കും മുൻ വർഷത്തെ അപേക്ഷിച്ച് 12,000 കോടി അധികമായി വകയിരുത്തിയിരുന്നെന്നും ബാലഗോപാൽ പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home