ad
Deshabhimani

സിവിൽ സർവീസ് പ്രിലിംസ്‌; മെട്രോ ഞായർ രാവിലെ 7 മുതൽ

budget kochi
വെബ് ഡെസ്ക്

Published on May 21, 2025, 01:18 PM | 1 min read

കൊച്ചി: യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യുപിഎസ്‌സി) സിവിൽ സർവീസ് പരീക്ഷ പ്രമാണിച്ച് ഞായർ രാവിലെ പതിവിലും 30 മിനുട്ട്‌ നേരത്തെ കൊച്ചി മെട്രോ സർവ്വീസ് തുടങ്ങും. രാവിലെ 7.30 ന് പകരം ഏഴ് മുതൽ ആലുവയിൽ നിന്നും തൃപ്പൂണിത്തുറയിൽ നിന്നും സർവ്വീസ് ആരംഭിക്കും.


മെയ് 25നാണ് സിവിൽ സർവീസ് പ്രിലിംസ്‌ പരീക്ഷ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായിട്ടാണ്‌ പരീക്ഷ. രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ചയ്‌ക്കുശേഷം 2.30 മുതൽ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ ക്രമീകരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home